ബംഗളൂരു: കര്‍ണാടകത്തില്‍ പുതിയ മന്ത്രിസഭയുണ്ടാക്കാന്‍ കേന്ദ്രനേതൃത്വത്തിന്‍റെ അനുവാദം കാക്കുകയാണ് സംസ്ഥാന ബിജെപി ഘടകം.  പാര്‍ട്ടിയുടെ കേന്ദ്ര പാര്‍ലമെന്റി ബോര്‍ഡ് വൈകാതെ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹിയില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയാലുടന്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി തേടാനാണ് സംസ്ഥാന ഘടകത്തിന്‍റെ ഇപ്പോഴത്തെ തീരുമാനം.  അങ്ങനെയാണെങ്കില്‍ ഇത് നാലാം തവണയായിരിക്കും യെദ്ദ്യുരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുക.


കോണ്‍ഗ്രസ്‌-ജെഡിഎസ് പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച 15 വിമതരെ അയോഗ്യരാക്കുന്നതിൽ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന എംഎൽഎ ശ്രീമന്ത് പാട്ടീലിനെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ്‌ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.


കേവല ഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണ വേണം. അതിനാല്‍ സര്‍ക്കാര്‍ രൂപവത്ക്കരണത്തിന് സ്പീക്കറുടെ തീരുമാനംവരെ കത്തിരിക്കണമെന്ന വാദവുമുണ്ട്. അതേസമയം, സർക്കാർ വീണെങ്കിലും ഉപതെരഞ്ഞെടുപ്പ് വരെ സഖ്യം തുടരാനാണ് കോൺഗ്രസിന്‍റെയും ജെഡിഎസിന്‍റെയും ധാരണ എന്നും റിപ്പോര്‍ട്ടുണ്ട്. 


ഇതിനിടയില്‍ കോണ്‍ഗ്രസ്‌-ജെഡിഎസ് കക്ഷികളുടെ നേതൃയോഗങ്ങള്‍ ഇന്നലെ നടന്നു. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലയെന്നാണ് സൂചന.