Pune: പൂനെ നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള ലോകമാന്യ നഗർ പ്രദേശത്തെ താൽക്കാലിക ഗണപതി പന്തലിന്‍റെ മുകള്‍ഭാഗത്ത് തീപിടിത്തം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട്ര ബിജെപി അദ്ധ്യക്ഷന്‍ ചന്ദ്രശേഖർ ബവൻകുലെയ്‌ക്കൊപ്പം പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ പൂജ നടത്തുന്ന സമയത്താണ് തീപിടിത്തം ഉണ്ടായത്. പൂനെയിൽ ചൊവ്വാഴ്ച വൈകീട്ട് ആണ് സംഭവം  നടക്കുന്നത്.


Also Read:  Shahnawaz Hussain Health Update: ബിജെപി നേതാവ് ഷാനവാസ് ഹുസൈന് ഹൃദയാഘാതം, ആരോഗ്യനില തൃപ്തികരം 
 
ഉജ്ജയിനിലെ പ്രസിദ്ധമായ മഹാകാലേശ്വർ ക്ഷേത്രത്തിന്‍റെ മാതൃകയിലാണ് പന്തല്‍ നിര്‍മ്മിച്ചിരുന്നത്.  പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ പൂജ നടത്തുന്ന അവസരത്തില്‍ പുറത്ത് ആളുകള്‍ പടക്കം പൊട്ടിച്ചിരുന്നു. ഇതാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.  



പന്തലിന്‍റെ മുകൾഭാഗത്ത് തീ പടർന്ന ഉടന്‍തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ നദ്ദയെ വേദിയിൽ നിന്ന് സുരക്ഷിതമായി പുറത്തേക്ക് കൊണ്ടുപോയി. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 


അതേസമയം,  സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.  തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ സ്ഥലത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ  അഗ്നിശമന സേന യൂണിറ്റുകളെ വിന്യസിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സോൺ III) സുഹൈൽ ശർമ്മ പറഞ്ഞു. കൂടാതെ, തീപിടിത്തമുണ്ടായ ഉടൻ പ്രദേശത്ത് മഴ പെയ്തത് തീയണയാന്‍  സഹായിച്ചു. സനെ ഗുരുജി ഗണേഷ് മിത്ര മണ്ഡൽ സ്ഥാപിച്ച പന്തലിൽ പടക്കങ്ങൾ പൊട്ടിത്തെറിച്ചതാകാം തീപിടുത്തത്തിന് കാരണമെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.