ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം ലക്ഷ്യമിട്ട് ബിജെപി. രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 350-ലധികം സീറ്റുകളില്‍ വിജയിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ട്ടി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ക്രമീകരണങ്ങള്‍ അന്തിമമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നതിനിടെയാണ് ബിജെപി തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേയ്ക്ക് കടന്നിരിക്കുന്നത്. യുവാക്കളെയും ദരിദ്രരെയും സ്ത്രീകളെയും കര്‍ഷകരെയും മനസ്സില്‍ വെച്ചുകൊണ്ട് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി മോദി ബിജെപി നേതാക്കളോട് പറഞ്ഞു. ഈ നാല് വിഭാഗങ്ങളെയുമാണ് താന്‍ ജാതിയായി കണക്കാക്കുന്നതെന്നും യോഗത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 


ALSO READ: ഹൈവേകളില്‍നിന്നും ടോൾ ടാക്സ് പ്ലാസകള്‍ ഉടന്‍ അപ്രത്യക്ഷമാകും!! വരുന്നു GPS സംവിധാനം


2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 303 സീറ്റുകള്‍ നേടിയ ബിജെപി 2024ല്‍ 350ല്‍ അധികം സീറ്റുകള്‍ നേടുകയാണ് ലക്ഷ്യമിടുന്നത്. ബിജെപി 350-ലധികം സീറ്റുകള്‍ ഒറ്റയ്ക്ക് നേടിയാല്‍ സഖ്യകക്ഷികളും ചേരുമ്പോള്‍ എന്‍ഡിഎയുടെ ആകെ സീറ്റ് 400ന് മുകളിലേയ്ക്ക് എത്താന്‍ സാധ്യതയുണ്ട്. 


പാര്‍ട്ടിക്ക് സ്വാധീനം ചെലുത്താന്‍ കഴിയാത്ത 160 സീറ്റുകള്‍ കണ്ടെത്തി അവിടങ്ങളിലേയ്ക്കായി പ്രത്യേക തയ്യാറെടുപ്പുകളും ബിജെപി നടത്തുന്നുണ്ട്. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലി, അഖിലേഷ് യാദവിന്റെ കുടുംബത്തിന് വലിയ സ്വാധീനമുള്ള മെയിന്‍പുരി, ശരദ് പവാറിന്റെ സ്വാധീന മണ്ഡലമായ ബാരാമതി എന്നിവയും ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ബിജെപിയുടെ തയ്യാറെടുപ്പുകളില്‍ ഉള്‍പ്പെടുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..