Toll Tax Plaza: ഹൈവേകളില്‍നിന്നും ടോൾ ടാക്സ് പ്ലാസകള്‍ ഉടന്‍ അപ്രത്യക്ഷമാകും!! വരുന്നു GPS സംവിധാനം

Toll Tax Plaza Update:  GPS അധിഷ്ഠിത സംവിധാനം നിലവില്‍ വരുന്നതോടെ പണമടയ്ക്കാന്‍ ഒരു നിമിഷം പോലും കാത്ത് നില്‍ക്കേണ്ട ആവശ്യം ഉണ്ടാവില്ല. ഫാസ്ടാഗിന് പിന്നാലെ ടോൾ പിരിവിന് മറ്റൊരു പുതിയ രീതി സർക്കാർ നടപ്പാക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Dec 23, 2023, 02:55 PM IST
  • ഹൈവേകളില്‍ വാഹനമോടിക്കുന്നവര്‍ക്ക് വലിയ നേട്ടമാണ് ടോൾ പ്ലാസകളുടെ ആധുനികവത്ക്കരണത്തിലൂടെ ലഭിക്കുക.
Toll Tax Plaza: ഹൈവേകളില്‍നിന്നും ടോൾ ടാക്സ് പ്ലാസകള്‍ ഉടന്‍ അപ്രത്യക്ഷമാകും!! വരുന്നു GPS സംവിധാനം

Toll Tax Plaza Update: രാജ്യത്തെ ടോൾ ടാക്സ് പ്ലാസകൾക്ക് വന്‍ മാറ്റത്തിന് ഒരുങ്ങുകയാണ് എന്ന്  കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.  ടോൾ ടാക്സ് പ്ലാസകളില്‍  GPS അധിഷ്ഠിത സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

Also Read: Horoscope Today, December 23: മേടം രാശിക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം, കന്നി രാശിക്കാർക്ക് യാത്രാ  ഭാഗ്യം, ഇന്നത്തെ നക്ഷത്രഫലം     

ഹൈവേകളില്‍ വാഹനമോടിക്കുന്നവര്‍ക്ക് വലിയ നേട്ടമാണ് ടോൾ പ്ലാസകളുടെ ആധുനികവത്ക്കരണത്തിലൂടെ ലഭിക്കുക. അതായത് പുതിയ GPS അധിഷ്ഠിത സംവിധാനം നിലവില്‍ വരുന്നതോടെ പണമടയ്ക്കാന്‍ ഒരു നിമിഷം പോലും കാത്ത് നില്‍ക്കേണ്ട ആവശ്യം ഉണ്ടാവില്ല. അതായത്, ഫാസ്ടാഗിന് പിന്നാലെ ടോൾ പിരിവിന് മറ്റൊരു പുതിയ രീതി സർക്കാർ നടപ്പാക്കുകയാണ്. 

Also Read:  Saturn in Aquarius 2024: 2024ൽ ഈ രാശിക്കാരുടെ ഭാഗ്യം ഉണരും!! ശനി ദേവൻ കൃപ വര്‍ഷിക്കും 

ഇപ്പോൾ ടോൾ പ്ലാസകളിൽ വാഹനങ്ങള്‍ക്ക് ഏകദേശം ഒരു മിനിറ്റ് സമയം വേണ്ടി വരുന്നുണ്ട്. GPS അധിഷ്ഠിത സംവിധാനം നിലവില്‍ വരുന്നതോടെ ഈ ഒരു മിനിറ്റ് കൂടി യാത്രക്കാര്‍ക്ക് ലഭിക്കാം. അതായത്, വണ്ടി നിര്‍ത്തി നീണ്ട ക്യൂവിൽ നിൽക്കേണ്ട ആവശ്യം വരില്ല, അദ്ദേഹം പറഞ്ഞു. 

 
പുതിയ GPS ടോൾ സംവിധാനം നിലവിൽ വരുന്നതോടെ ഹൈവേയിൽ ടോൾ പ്ലാസകളും  കാണില്ല. രാജ്യത്തുടനീളമുള്ള എല്ലാ ഹൈവേകളിൽ നിന്നും ടോൾ പ്ലാസകൾ നീക്കം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 

GPS സംവിധാനം അടുത്ത വർഷം മുതൽ ആരംഭിക്കും

അടുത്ത വർഷം മുതൽ ഹൈവേകളിലും എക്‌സ്പ്രസ് വേകളിലും  GPS അധിഷ്ഠിത ടോൾ ടാക്‌സ് സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. അടുത്ത വർഷം മാർച്ചോടെ ഹൈവേകളിലും എക്‌സ്പ്രസ് വേകളിലും ജിപിഎസ് അടിസ്ഥാനമാക്കി ടോൾ പിരിവ് സംവിധാനം ഏർപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

GPS അധിഷ്ഠിത ടോൾ ടാക്‌സ് സംവിധാനത്തിന്‍റെ നേട്ടങ്ങള്‍ 

GPS അധിഷ്ഠിത ടോൾ ടാക്‌സ് സംവിധാനം നിലവിൽ വരുന്നതോടെ ഹൈവേകളിലെ ഗതാഗത കുരുക്ക് എന്നന്നേയ്ക്കുമായി അവസാനിക്കുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. കൂടാതെ വാഹനങ്ങൾ സഞ്ചരിക്കുന്ന യഥാർത്ഥ ദൂരത്തിനനുസരിച്ച് മാത്രമേ വാഹനങ്ങളിൽ നിന്ന് ടോൾ നികുതി ഈടാക്കൂ എന്നും അദ്ദേഹം പറഞ്ഞു.  

പൈലറ്റ് പദ്ധതി പൂർത്തിയായി

ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയുടെ ഇടനാഴിയിൽ GPS അധിഷ്‌ഠിത ടോൾ പിരിവ് സംവിധാനത്തിന്‍റെ പൈലറ്റ് പദ്ധതി പൂർത്തിയായതായി നിതിൻ ഗഡ്കരി അറിയിച്ചു. ഇതോടൊപ്പം വാഹനങ്ങൾ നിർത്താതെ ഓട്ടോമാറ്റിക് ടോൾ പിരിവ് സംവിധാനം പ്രാപ്തമാക്കുന്നതിന് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സംവിധാനത്തിന്‍റെ രണ്ട് പരീക്ഷണ പദ്ധതികളും റോഡ് ട്രാൻസ്‌പോർട്ട് ഹൈവേ മന്ത്രാലയം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ടോൾ എങ്ങനെ കുറയ്ക്കും?

ഈ പുതിയ ജിപിഎസ് ടോൾ സംവിധാനത്തിൽ, നിങ്ങൾ ടോൾ പ്ലാസ കടന്നാലുടൻ നിങ്ങളുടെ വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യും. ഇതിനുശേഷം, ടോൾ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കും.  

എന്താണ് ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ സിസ്റ്റം?  

ജിപിഎസ് അധിഷ്‌ഠിത ടോള്‍ സംവിധാനം പല രാജ്യങ്ങളിലും ഇതിനകം ഉപയോഗത്തിലിരിക്കുന്ന ഒരു സാങ്കേതികവിദ്യയാണ്. ക്യാമറ ഉപയോഗിച്ച് വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് വായിക്കുന്ന ഈ സംവിധാനത്തിലൂടെ  വാഹനത്തിന്‍റെ  സ്ഥാനം കണ്ടെത്താനും അതിനനുസരിച്ച് ടോൾ ഈടാക്കാനും സാധിക്കുന്നു. ഈ സംവിധാനം നിലവില്‍ വരുന്നതോടെ വാഹനം ഒരിടത്തും നിര്‍ത്തേണ്ട ആവശ്യം ഉണ്ടാകില്ല. 
 
നിലവിലെ ഫാസ്ടാഗ് സിസ്റ്റത്തിൽ, കാറിന്‍റെ വിൻഡ്ഷീൽഡിൽ ഒരു കോഡ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, അത് എല്ലാ ടോൾ പ്ലാസയിലും സ്ഥാപിച്ചിരിയ്ക്കുന്ന ഒരു സ്കാനർ വായിക്കുന്നു. സ്കാനർ കോഡ് വിജയകരമായി വായിച്ചുകഴിഞ്ഞാൽ, അത് ബൂം ബാരിയർ തുറന്ന് വാഹനത്തെ കടന്നുപോകാൻ അനുവദിക്കുന്നു. ഇതിന് കുറച്ച് സെക്കണ്ടുകള്‍ വേണ്ടി വരുന്ന ഒരു സംവിധാനമാണ്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..  

Trending News