ബി.ജെ.പി നേതാവിനെയും സുരക്ഷ ഉദ്യോഗസ്ഥനെയും വെടിവെച്ച് കൊന്നു
ഉത്തര്‍പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ബി.ജെ.പി നേതാവിനെയും അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥനെയും അജ്ഞാതർ വെടിവെച്ച് കൊന്നു. ബി.ജെ.പി നേതാവ് ശിവകുമാറും സുരക്ഷ ഉദ്യോഗസ്ഥനുമാണ് കൊല ചെയ്യപ്പെട്ടത്. ഗ്രേറ്റർ നോയിഡയിലെ ബിസാരാഖ് എന്ന സ്ഥലത്തുവച്ചാണ് വെടിവെപ്പുണ്ടായത്.
ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ബി.ജെ.പി നേതാവിനെയും അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥനെയും അജ്ഞാതർ വെടിവെച്ച് കൊന്നു. ബി.ജെ.പി നേതാവ് ശിവകുമാറും സുരക്ഷ ഉദ്യോഗസ്ഥനുമാണ് കൊല ചെയ്യപ്പെട്ടത്. ഗ്രേറ്റർ നോയിഡയിലെ ബിസാരാഖ് എന്ന സ്ഥലത്തുവച്ചാണ് വെടിവെപ്പുണ്ടായത്.
ഫോർച്യൂണറിൽ സഞ്ചരിക്കുയായിരുന്ന ശിവകുമാറിന് നേരെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിനെ തുടർന്ന് ബാലന്സ്തെറ്റിയ കാര്‍ അടുത്തുള്ള ഡിവൈഡറിൽ ഇടിച്ചു.
ശിവകുമാറിനൊപ്പം കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.