അസമിൽ ബിജെപി കക്ഷിയോഗം നാളെ ചേരും; പുതിയ സർക്കാർ രൂപീകരണം തീരുമാനിക്കും
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി (JP Nadda) നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിർന്ന ബിജെപി നേതാവ് ഹിമാന്ദ ബിശ്വ ശർമ്മയാണ് (Himanta Biswa Sarma) ഇക്കാര്യം അറിയിച്ചത്.
ന്യൂഡൽഹി: എൻഡിഎ തുടർഭരണം നേടിയ അസമിൽ നാളെ ബിജെപി നിയമസഭാ കക്ഷിയോഗം ചേരും. യോഗം ഗുവാഹത്തിയിലാകും ചേരുക. യോഗത്തിൽ പുതിയ സർക്കാർ രൂപീകരണം സംബന്ധിച്ച് തീരുമാനമെടുക്കും. അതുപോലെ മുഖ്യമന്ത്രിയുടെ കാര്യവും നാളെ ചർച്ച ചെയ്യും.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി (JP Nadda) നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിർന്ന ബിജെപി നേതാവ് ഹിമാന്ദ ബിശ്വ ശർമ്മയാണ് (Himanta Biswa Sarma) ഇക്കാര്യം അറിയിച്ചത്. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി സർബാനന്ദ സൊനോവാളും (Sarbananda Sonowal) പങ്കെടുത്തു.
Also Read: പാക് ചരിത്രത്തിലാദ്യം; CSS പരീക്ഷയിൽ ഉന്നത വിജയം നേടി ഹിന്ദു യുവതി
മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഉത്തരം ലഭിക്കുമെന്ന് ഹിമന്ദ ബിശ്വ ശർമ്മ (Himanta Biswa Sarma) അറിയിച്ചു.
സംസ്ഥാനത്തെ നേതൃത്വ പ്രശ്‌നത്തെക്കുറിച്ച് ആലോചിക്കാൻ സോനോവാളിനെയും ശർമ്മയെയും ദേശീയ തലസ്ഥാനത്തേക്ക് വിളിപ്പിച്ചതായി പാർട്ടി വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. നിർണായകമായ മത്സടരത്തിനൊടുവിൽ വടക്കുകിഴക്കൻ സംസ്ഥാനത്ത് പിടി നിലനിർത്തി ബിജെപി വീണ്ടും അധികാരത്തിലെത്തി. എങ്കിലും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ ചില പ്രശ്നങ്ങൾ നേരിടുന്നുവെന്നാണ് അറിയുന്നത്.
Also Read: SBI ഉപയോക്താക്കൾക്കായി പ്രത്യേക നമ്പർ പുറത്തിറക്കി, ഇനി കാര്യങ്ങൾ നടത്താൻ ഒറ്റ കോൾ മതി!
ശുദ്ധമായ പ്രതിച്ഛായയുള്ള നേതാവായ സോനോവാൽ അസമിലെ ആദിവാസി ഗോത്ര വിഭാഗത്തിൽപ്പെടുന്ന ആളാണ്. എങ്കിലും പാർട്ടിയുടെ ഒരുവിഭാഗം പറയുന്നത് ഹിമാന്തയുടെ (Himanta) ശക്തമായ സംഘടനാ വൈദഗ്ധ്യവും ജനങ്ങളെ ആകർഷിക്കുന്നതിനുള്ള കഴിവും പരിഗണിക്കുമ്പോൾ അദ്ദേഹമായിരിക്കും നല്ലത് എന്നാണ്. പരിഗണിച്ച് ഹിമാന്ത മികച്ച തിരഞ്ഞെടുപ്പായിരിക്കുമെന്ന് പാർട്ടിയുടെ ഒരു വിഭാഗം കരുതുന്നു.
എന്തായാലും നാളത്തെ യോഗത്തിന് ശേഷം പുതിയ മുഖ്യമന്ത്രി ആരാണെന്ന് അറിയാൻ കഴിയും എന്നാണ് റിപ്പോർട്ട്. ബിജെപി ഭരിക്കുന്ന അസമിൽ 126 മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ 75 സീറ്റുകളിൽ വിജയിച്ചാണ് എൻഡിഎ തുടർ ഭരണം പിടിച്ചത്.
Also Read: Kerala Covid Updates: സംസ്ഥാനത്ത് വീണ്ടും നാൽപ്പതിനായിരം കവിഞ്ഞ് കൊവിഡ് കേസുകൾ
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപിക്ക് മാത്രം 60 സീറ്റുകൾ ലഭിച്ചിരുന്നു. സഖ്യകക്ഷിയായ അസം ഗണ പരിഷത്തിന് (AGP) ഒൻപത് സീറ്റുകളും യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന് (UPPL) ആറ് സീറ്റുകളുമാണ് ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...