പാക് ചരിത്രത്തിലാദ്യം; CSS പരീക്ഷയിൽ ഉന്നത വിജയം നേടി ഹിന്ദു യുവതി

പാക്കിസ്ഥാനിൽ ഏറ്റവും കൂടുതൽ ഹിന്ദു മതവിശ്വാസികൾ താമസിക്കുന്ന സിന്ധ് പ്രവിശ്യയിലെഷിക്കാർപൂർ ജില്ലയിലെ (Shikarpur District) ഗ്രാമപ്രദേശത്ത് നിന്നുള്ള ഡോക്ടർ സന രാമചന്ദാണ് ഈ അഭിമാനകരമായ നേട്ടം കൊയ്തത്.   

Written by - Zee Malayalam News Desk | Last Updated : May 8, 2021, 06:33 PM IST
  • പാക്കിസ്ഥാനിൽ സെന്‍ട്രല്‍ സുപ്പീരിയര്‍ സര്‍വീസസ് പരീക്ഷയിൽ ഒരു ഹിന്ദു യുവതി ഉന്നത വിജയം നേടി
  • പാക്കിസ്ഥാനിൽ ഏറ്റവും കൂടുതൽ ഹിന്ദു മതവിശ്വാസികൾ താമസിക്കുന്ന സിന്ധ് പ്രവിശ്യയിലാണ് സന തമാസിക്കുന്നത്
  • വിജയിയായി പ്രഖ്യാപിച്ച 221 പേരിൽ ഒരാളാണ് സന
പാക് ചരിത്രത്തിലാദ്യം; CSS പരീക്ഷയിൽ ഉന്നത വിജയം നേടി ഹിന്ദു യുവതി

ഇസ്ലാമാബാദ്: പാക് ചരിത്രത്തിലാദ്യമായി സെന്‍ട്രല്‍ സുപ്പീരിയര്‍ സര്‍വീസസ് (CSS) പരീക്ഷയിൽ ഒരു ഹിന്ദു യുവതി ഉന്നത വിജയം നേടിയിരിക്കുകയാണ്.   

പാക്കിസ്ഥാനിൽ (Pakistan) ഏറ്റവും കൂടുതൽ ഹിന്ദു മതവിശ്വാസികൾ താമസിക്കുന്ന സിന്ധ് പ്രവിശ്യയിലെ (Sindh Province) ഷിക്കാർപൂർ ജില്ലയിലെ (Shikarpur District) ഗ്രാമപ്രദേശത്ത് നിന്നുള്ള ഡോക്ടർ സന രാമചന്ദാണ് ഈ അഭിമാനകരമായ നേട്ടം കൊയ്തത്. 

വിജയിയായി പ്രഖ്യാപിച്ച 221 പേരിൽ ഒരാളാണ് സന

മൊത്തം 18553 പേരാണ് ഈ എഴുത്തുപരീക്ഷയിൽ പങ്കെടുത്തത്.  അതിൽ  വിജയികളായി പ്രഖ്യാപിച്ച 221 പേരിൽ ഒരാളാണ് സന. വിപുലമായ മെഡിക്കൽ, സൈക്കോളജിക്കൽ, അഭിമുഖ പരിശോധനകൾക്ക് ശേഷമാണ് അന്തിമ ഫലം പ്രഖ്യാപിച്ചത് .

Also Read: CBSE വിദ്യാർത്ഥികൾക്കായി പുതിയ App ലോഞ്ച് ചെയ്തു; ഇനി കൗൺസിലറുമായി നേരിട്ട് സംസാരിക്കാം 

എല്ലാ ക്രെഡിറ്റും എന്റെ മാതാപിതാക്കൾക്കാണ്:  സന രാംചന്ദ്

ഈ വിജയത്തിന്റെ എല്ലാ അംഗീകാരവും തന്റെ മാതാപിതാക്കള്‍ക്കാണെന്ന് ഫലം അറിഞ്ഞശേഷം സന രാമചന്ദ് ട്വീറ്റ് ചെയ്തു. പുതിയ സിഎസ്എസ് പരീക്ഷയിലെ വിജയശതമാനം രണ്ട് ശതമാനത്തിൽ താഴെയാണ്. ഇത് കടുത്ത മത്സരത്തിനു കാരണമാകുന്നു മാത്രമല്ല ഫെഡറൽ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയ്ക്കായി കർശന മാനദണ്ഡങ്ങളും പറയുന്നുണ്ട്. 

തിരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യം ജില്ലാഭരണത്തിന്റെ ചുമതലയുള്ള കമ്മിഷണര്‍മാരുടെ പദവിയിലെത്തും. പാക്കിസ്ഥാന്റ പോലീസ് സര്‍വീസ്, വിദേശ സര്‍വീസ് എന്നീ വിഭാഗങ്ങൾ ഇതിനു തൊട്ടുപിന്നിലാണ്. PAS അനുവദിച്ചവരെ അസിസ്റ്റന്റ് കമ്മീഷണർമാരായി നിയമിക്കുകയും പിന്നീട് ജില്ലകളെ നിയന്ത്രിക്കുന്ന ശക്തരായ ഭരണാധികാരികളായ ജില്ലാ കമ്മീഷണർമാരായി സ്ഥാനക്കയറ്റം നൽകുകയും ചെയ്യുന്നു. CSS പരീക്ഷ പാസായ ശേഷം PAS ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഹിന്ദു വനിതയാണ് സന രാംചന്ദ് എന്ന് ബിബിസി ഉറുദു (BBC Urdu) റിപ്പോർട്ട് ചെയ്തു.

ആകെ 79 വനിതകളാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. മാത്രമല്ല ഈ പരീക്ഷയുടെ ടോപ്പറും ഒരു യുവതിയാണ്.  മഹീൻ ഹസ്സൻ (Maheen Hassan) എന്നാണ് അവരുടെ പേര്.  സന രാംചന്ദ് സിന്ധ് പ്രവിശ്യയിലെ ചന്ദ്ക മെഡിക്കൽ കോളേജിൽ (Chandka Medical College) നിന്നുമാണ് എംബിബിഎസ് നേടിയത്.   ശേഷം കറാച്ചിയിലെ സിവിൽ ഹോസ്പിറ്റലിൽ പരിശീലനം നേടി.

Also Read: SBI ഉപയോക്താക്കൾക്കായി പ്രത്യേക നമ്പർ പുറത്തിറക്കി, ഇനി കാര്യങ്ങൾ നടത്താൻ ഒറ്റ കോൾ മതി! 

സന രാംചന്ദ് ഇപ്പോൾ സിന്ധ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂറോളജി ആൻഡ് Transparent ൽ നിന്നും FCPS ചെയ്യുന്നു.  താമസിയാതെ അവർ ഒരു യോഗ്യതയുള്ള ശസ്ത്രക്രിയാ വിദഗ്ധയാകും. നിരവധി ആളുകൾ അതിൽ ചില രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ സനയുടെ ഈ നേട്ടത്തിന് സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനം അറിയിച്ചു.

“ഡോ. സന രാംചന്ദിന് അഭിനന്ദനങ്ങൾ. പാകിസ്ഥാനിലെ ഹിന്ദു സമൂഹത്തിന് അഭിമാനമാണ് അവരുടെ നേട്ടം, രാജ്യമെമ്പാടും വിജയത്തിൽ അഭിമാനിക്കുന്നുവെന്നാണ്  പാകിസ്ഥാൻ പീപ്പിൾ പാർട്ടി മുതിർന്ന നേതാവ് ഫർഹത്തുല്ല ബാബർ ട്വീറ്റ് ചെയ്തത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News