Uttarakhand മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ BJP യുടെ ഉന്നത തല യോഗം ഇന്ന് ചേരും
ഇന്ന് നടക്കുന്ന ഉന്നത തല യോഗത്തിൽ കേന്ദ്ര വിദ്യഭ്യാസ വകുപ്പ് മന്ത്രിയായ രമേശ് പൊഖ്രിയാൽ `നിഷാങ്ക്` പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിയായ ധൻ സിങ് റാവത്തിനെയായിരിക്കും പ്രധാനമായും പരിഗണിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉത്തരാഖണ്ഡ് (Uttarakhand) മുഖ്യമന്ത്രി രാജി വെച്ചതോടെ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ബിജെപിയുടെ ഉന്നത തല യോഗം ഇന്ന് ഡെറാഡൂണിൽ ചേരും. മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിങ് റാവത്ത് ചൊവ്വാഴ്ച്ച വൈകിട്ടോട് കൂടിയാണ് രാജി സമർപ്പിച്ചത്. ഇന്ന് നടക്കുന്ന ഉന്നത തല യോഗത്തിൽ കേന്ദ്ര വിദ്യഭ്യാസ വകുപ്പ് മന്ത്രിയായ രമേശ് പൊഖ്രിയാൽ 'നിഷാങ്ക്' പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ധൻ സിംഗ് റാവത്ത്, ഭഗത് സിംഗ് കോശ്യാരി, രമേശ് പൊഖ്രിയാൽ നിഷാങ്ക്, സത്പാൽ മഹാരാജ് എന്നിവർ ഉൾപ്പടെ നിരവധി നേതാക്കളുടെ പേരുകൾ ത്രിവേന്ദ്ര സിങ് റാവത്തിന് (Trivendra Singh Rawat) ഒരു പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകളിൽ ഉയർന്ന് വരുന്നുണ്ട്.
പുതിയ മുഖ്യമന്ത്രിയെ (Chief Minister) തെരഞ്ഞെടുക്കുന്നത് ബിജെപി ആസ്ഥാനത്ത് നടക്കുന്ന ഉത്തരാഖണ്ഡിന്റെ നിയമസഭാ കക്ഷികളുടെ യോഗത്തിലായിരിക്കുമെങ്കിലും, യോഗത്തിന് പാർട്ടിയുടെ നാഷണൽ വൈസ് പ്രസിഡന്റും മുൻ ചണ്ഡീസ്ഗഡ് മുഖ്യമന്ത്രിയുമായിരുന്ന രമൺ സിംഗ് നേതൃത്വം നൽകും. ആരെയായിരിക്കും തെരഞ്ഞെടുക്കുക എന്ന് ഇനിയും വ്യക്തമായിട്ടില്ലെങ്കിലും ഊഹാപോഹങ്ങൾക്ക് കുറവില്ല.
മന്ത്രിയായ ധൻ സിങ് റാവത്തിനെയായിരിക്കും പ്രധാനമായും പരിഗണിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. പൗരി ജില്ലയിലെ പൈതാനി സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ രാജി വെച്ച മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തുമായി ഏറെ അടുപ്പമുള്ള ആളാണെന്നുള്ളതും ശ്രദ്ധേയമാണ്. ആദ്ദേഹം ആദ്യമായി എംഎൽഎ (MLA) സ്ഥാനത്തേക്ക് എത്തിയത് 2017ലായിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്ന അടുത്തയാൾ ടൂറിസം (Tourism) മന്ത്രിയായ സത്പൽ മഹാരാജാണ്. മുമ്പ് കോൺഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള തർക്കത്തെ തുടർന്ന് 2014ൽ കോൺഗ്രസിൽ (Congress) നിന്ന് രാജി വെച്ച് ബിജെപിയിൽ ചേരുകയായിരിക്കുന്നു. അന്ന് മുഖ്യമന്ത്രിയായത് ഹരീഷ് റാവത്തായിരുന്നു.
പൗരി ജില്ലയിലെ തന്നെ ചൗബേട്ടഖലിൽ നിന്നുള്ള എംഎൽഎയാണ് സത്പൽ മഹാരാജ്. ആത്മീയ നേതാവ് കൂടിയായ ഇദ്ദേഹത്തിന് സംസ്ഥാനത്ത് നിരവധി ആരാധകരാണുള്ളത്. ഇതിന് മുമ്പ് ഇദ്ദേഹം പൗരിയിൽ നിന്നുള്ള കോൺഗ്രസ് എംപിയായും സ്ഥാനം വഹിച്ചിട്ടുണ്ട്
ഇത് കൂടാതെ കേന്ദ്ര വിദ്യഭ്യാസ മന്ത്രിയായ രമേശ് പൊഖ്രിയാൽ 'നിഷാങ്കിനെയും (Ramesh Pokhriyal) ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം ഇപ്പോൾ ഹരിദ്വാറിൽ നിന്നുള്ള എംപിയാണ്. സാധ്യത പട്ടികയിലുള്ള മറ്റൊരാൾ മഹാരാഷ്ട്ര ഗവർണ്ണറായ ഭഗത് സിംങ് കോശ്യരിയാണ്. അദ്ദേഹം നിത്യാനന്ദ് സ്വാമിക്ക് ശേഷം കുറഞ്ഞ കാലയളവിൽ ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ബിജെപിയുടെ ദേശീയ വക്താവായ അനിൽ ബലൂണി, മുൻ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന അജയ് ഭട്ട് എന്നിവരുടെ പേരും രംഗത്തുണ്ട്.
ALSO READ: Death Rites: യോഗി ആദിത്യനാഥിന്‍റെ മരണാനന്തര പൂജ നടത്തി, യുവാവ് അറസ്റ്റില്‍
ത്രിവേന്ദ്ര സിംഗ് റാവത്ത് ചൊവ്വാഴ്ച്ച വൈകിട്ട് ഡെറാഡൂണിൽ രാജ് ഭവനിലെത്തിയാണ് ഗവർണ്ണർ (Governor) ബേബി റാണി മൗര്യയ്ക്ക് രാജിക്കത്ത് നൽകിയത്. രാജിക്കത്ത് സമർപ്പിച്ച ശേഷം നടത്തിയ പത്ര സമ്മേളനത്തിൽ അദ്ദേഹം ജനങ്ങളെ സേവിക്കാൻ തനിക്ക് അവസരം നൽകിയതിന് പാർട്ടി നേതൃത്വത്തോട് നന്ദി അറിയിച്ചിരുന്നു.
കഴിഞ്ഞ നാല് വർഷം ഈ സംസ്ഥാനം എനിക്ക് ഭരിക്കാൻ കഴിഞ്ഞത്ത് പാർട്ടി എനിക്കൊരു സുവർണ്ണാവസരമായിരുന്നു. എന്നാൽ ഇപ്പോൾ സംസ്ഥാന ഭരിക്കാൻ മറ്റൊരു മുഖ്യമന്ത്രി എത്താനുള്ള സമയമായിയെന്ന് പാർട്ടി (BJP) പറഞ്ഞതിനനുസരിച്ച് ഞാൻ എന്റെ സ്ഥാനം ഒഴിയുകയാണെന്ന് ത്രിവേന്ദ്ര സിംഗ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം തന്റെ പിൻഗാമിയ്ക്ക് ആശംസകൾ അറിയിച്ചെങ്കിലും ആരായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് വ്യക്തമാക്കിയിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...