Ahmedabad : Gujrat Local Election 2021 ൽ കോർപ്പറേഷിനു പിന്നാലെ നഗരസഭയും പഞ്ചായത്തും തൂത്തുവാരി BJP. Congress നെ നിക്ഷഭ്രമാക്കി ബിജെപിയുടെ ഒറ്റയാൾ പോരാട്ടമായിരുന്നു ഗുജറാത്തിൽ കാണാൻ ഇടയായത്. 81 നഗരസഭകളിൽ ബിജെപി 71-ും നേടി. ജില്ലാ പഞ്ചായത്തിൽ ഒന്ന് പോലും കോൺഗ്രസിന് സ്വന്തമാക്കാൻ സാധിച്ചില്ല. കോൺഗ്രസിന്റെ പതനത്തിനിടെ നേട്ടം കൊയ്ത് ആം ആദ്മി പാർട്ടി (AAP). ഏകദേശം 46 ഓളം സീറ്റുകളിൽ വിജയം കണ്ടെത്തനായി.
81 നഗരസഭയിൽ 71 എടുത്തും ബിജെപിയും ഏഴ് എടത്ത് കോൺഗ്രും ബാക്കിയുള്ള മൂന്നിടത്ത് മറ്റുള്ളവരുമാണ്. ജില്ല പഞ്ചായത്തുകളിൽ കോൺഗ്രസ് ചിത്രത്തിൽ പോലും ഇല്ലാതെ ആകുകയായിരുന്നു. 31ൽ 31 ജില്ല പഞ്ചായത്തും ബിജെപി സ്വന്തമാക്കി. 231 താലൂക്കിൽ 185 ഓളം താലൂക്ക് ബിജെപിയുടെ കൈയ്യിൽ ഭദ്രമായി. കോൺഗ്രസിനാകട്ടെ ആകെ നേടാനായത് 35 താലൂക്കുകൾ മാത്രമാണ്.
കോൺഗ്രസിന്റെ പതനത്തിനിടെ ആം ആദ്മി പാർട്ടിയാണ് ചെറിയ തോതിലെങ്കിലും നേട്ടം ഉണ്ടാക്കിയത്. 45 ഓളം സീറ്റുകളിൽ ആം ആദ്മിക്ക് ജയം കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. കോൺഗ്രസിന് 2015ൽ നേടിയ സീറ്റിന്റെ പകുതി പോലും ഇത്തവണ നേടാനായില്ല. കോൺഗ്രസിന്റെ കുത്തക എന്ന് വിശേഷിപ്പിക്കാവുന്ന സൂറത്ത് കോർപ്പറേഷനിൽ കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ആം ആദ്മി പാർട്ടി പ്രധാന പ്രതിപക്ഷ കക്ഷിയായി.
ALSO READ: ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം തന്നെ ബംഗാളിലും ആവര്‍ത്തിക്കും; Amit Shah
കഴിഞ്ഞ ആഴ്ചയിൽ ഫലം വന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു BJP യുടെ കുതിപ്പ്. വോട്ടെണ്ണൽ പുരോഗമിക്കുന്ന ആറു മുനിസിപ്പൽ കോർപ്പറ്റേഷനുകളിലും BJP അധികാരം ഉറപ്പിച്ചു. അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്‌കോട്ട്, ജാംമ്‌ന നഗർ, ഭാവ് നഗർ മുനിസിപ്പൽ കോർപ്പറേഷനുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി തന്നെയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ഈ ആറ് കോർപറേഷനുകളും ഭരിക്കുന്നത്. ആകെയുള്ള 576 സീറ്റുകളിൽ 294 എണ്ണത്തിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചുകഴിഞ്ഞു. കോൺഗ്രസ് വെറും 37 സീറ്റുകളാണ് നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...