നരേന്ദ്രമോദിയുടെ വിമര്‍ശകനായ ബിജെപി എംപി രാജിവെച്ചു


COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍നിന്നുള്ള ബിജെപി എംപിയായ നാന പട്ടോളെ രാജിവച്ചു. പാര്‍ട്ടിയില്‍ നരേന്ദ്രമോദിയുടെ വിമര്‍ശകനായിരുന്ന അദ്ദേഹം രാജി അറിയിച്ച് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് കത്ത് അയച്ചു. 


കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം 2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പാണ്‌ ബിജെപിയില്‍  ചേരുന്നത്. ഭണ്ഡാര- ഗോണ്ഡിയ മണ്ഡലത്തില്‍നിന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനെ 
പരാജയപ്പെടുത്തിയാണ് പട്ടോളെ ലോക്‌സഭയിലെത്തി.


യഥാര്‍ത്ഥത്തില്‍, കര്‍ഷ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ബിജെപിയുമായി വിഭിന്ന നിലപാടാണു പട്ടോളെ  വച്ചുപുലര്‍ത്തിയിരുന്നത്. 


സ്പീക്കര്‍ക്കെഴുതിയ രാജിക്കത്തില്‍ കൃഷി, സമ്പദ്‌വ്യവസ്ഥ, തൊഴിലില്ലായ്മ തുടങ്ങിയ 14 കാര്യങ്ങളാണ് രാജിക്കു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നേരിട്ടും വിഷയങ്ങള്‍ ഉന്നയിച്ചെങ്കിലും അവ അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.