JP Nadda ക്ക് COVID സ്ഥിരീകരിച്ചു
രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ വെച്ച നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായിരുന്നു.
ന്യൂ ഡൽഹി: ബിജെപി ദേശീയ അധ്യക്ഷ ജെപി നഡ്ഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് താൻ കോവിഡ് ബാധിതനായി വീട്ടിൽ ഐസൊലേഷനിൽ ഇരിക്കുകയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. ആദ്യ ലക്ഷണങ്ങൾ കണ്ടതിനാൽ താൻ കോവിഡ് പരിശോധിക്കുകയായിരുന്നയെന്നും നിലവിൽ തന്റെ ആരോഗ്യ സ്ഥിതിയിൽ യാതൊരു കുഴപ്പമില്ലെന്നും നഡ്ഡ അറയിച്ചു.
താനുമായി സമ്പർക്കത്തിലേർപ്പെട്ടവരെല്ലാം ഉടൻ നിരീക്ഷണത്തിൽ പോകണമെന്നും നഡ്ഡ (JP Nadda) ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ കുറെ നാളുകളായി ബിജെപിയുടെ ദേശീയ അധ്യക്ഷനായ നഡ്ഡയ്ക്ക് ഉത്തരഖണ്ഡിലും പശ്ചിമ ബംഗാളിലുമായി പാർട്ടിയുടെ ആവശ്യങ്ങൾക്കായി വിവിധ തരത്തിൽ സന്ദർശനം നടത്തിയിരുന്നു.
Also Read: JP Naddaയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം, ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് BJP
രണ്ട് ദിവസം മുമ്പ് കൊൽക്കത്തിയിൽ വെച്ച് ജെപി നഡ്ഡയുടെ വാഹന വ്യൂഹനത്തിനെ ആക്രമണം ഉണ്ടാകുകയും ചെയ്തിരുന്നു. കൊൽക്കത്തയിൽ രണ്ട് ദിവസത്തെ സന്ദർശനെത്തിയ വേളയിലായിരുന്നു നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ്.
ബിജെപിയുടെ നിരവധി പാർട്ടി നേതാക്കന്മാർക്ക് കോവിഡ് ബാധിക്കുകയുണ്ടായി. കേന്ദ്ര മന്ത്രിമാരായ അമിത് ഷായ്ക്കും (Amit Shah), നിതിൻ ഗഡ്കരിക്കും കർണാടക മുഖ്യമന്ത്രി ബി.എസ്.യഡ്യൂരപ്പ തുടങ്ങിയ നിരവധി നേതാക്കൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ശേഷം രോഗം ഭേദമായി സാധരണ രീതിയിൽ പാർട്ടി പ്രവർത്തനം തുടർന്നിരുന്നു. കഴിഞ്ഞ മാസം മണിപ്പൂർ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എൻ.ബിരെൻ സിങിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ മന്ത്രിമരായ എംഎം മണിയ്ക്കും കെ.ടി ജലീലിനും ഇ.പി.ജയരാജനും തുടങ്ങിയവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Also Read: COVID-19: സംസ്ഥാനത്ത് 4,698 പേര്‍ക്കുകൂടി കോവിഡ്, രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
അതേസമയം ഇന്ത്യയിൽ ദിനപ്രതി കോവിഡ് (COVID 19) രോഗികളുടെ മുപ്പതിനായിരം എന്ന കണക്കിൽ വർധിക്കുകയാണ്. ഇതെ കണക്കിൽ മുന്നോട്ട് പോവുകയാണെങ്കിൽ ഇന്ത്യയിൽ രോഗികളുടെ എണ്ണം രണ്ടാഴ്ച്ചക്കുള്ളിൽ ഒരു കോടി കടക്കും. കഴിഞ്ഞ് 24 മണിക്കൂറിനിടെ 30,254 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 98.57 ലക്ഷമായി. ലോകത്ത് അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികൾ ഇപ്പോൾ ഇന്ത്യയിലാണ്.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy