COVID-19: സംസ്ഥാനത്ത് 4,698 പേര്‍ക്കുകൂടി കോവിഡ്, രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌

  പ്രതീക്ഷയ്ക്ക് വക നല്‍കി സംസ്ഥാനത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌.. 

Written by - Zee Malayalam News Desk | Last Updated : Dec 13, 2020, 06:21 PM IST
  • സംസ്ഥാനത്ത് 24 മണിക്കൂറില്‍ 4,698 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു
  • ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4,034 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
  • കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2623 ആയി.
COVID-19:  സംസ്ഥാനത്ത്  4,698 പേര്‍ക്കുകൂടി കോവിഡ്,  രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌

തിരുവനന്തപുരം:  പ്രതീക്ഷയ്ക്ക് വക നല്‍കി സംസ്ഥാനത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌.. 

സംസ്ഥാനത്ത് 24 മണിക്കൂറില്‍  4,698 പേര്‍ക്കുകൂടി  കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂര്‍ 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം 269, കണ്ണൂര്‍ 267, തിരുവനന്തപുരം 254, വയനാട് 234, പത്തനംതിട്ട 229, ഇടുക്കി 222, ആലപ്പുഴ 218, കാസര്‍ഗോഡ് 74 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള  കോവിഡ്  സ്ഥിരീകരണം.

ഇന്ന് COVID-19 സ്ഥിരീകരിച്ചവരില്‍ 93 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4,034 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ  സമ്പര്‍ക്ക  ഉറവിടം വ്യക്തമല്ല. മലപ്പുറം 608, കോഴിക്കോട് 594, എറണാകുളം 360, തൃശൂര്‍ 417, കോട്ടയം 397, പാലക്കാട് 156, കൊല്ലം 262, കണ്ണൂര്‍ 228, തിരുവനന്തപുരം 164, വയനാട് 222, പത്തനംതിട്ട 145, ഇടുക്കി 209, ആലപ്പുഴ 203, കാസര്‍ഗോഡ് 69 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം, കണ്ണൂര്‍ 7 വീതം, തൃശൂര്‍ 6, പാലക്കാട് 5, പത്തനംതിട്ട, കോഴിക്കോട്, വയനാട് 4 വീതം, തിരുവനന്തപുരം 3, കൊല്ലം 2, കോട്ടയം 1 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.  ഇതോടെ ആകെ മരണം 2623 ആയി.  

തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മധുസൂദനന്‍ (63), കട്ടച്ചാല്‍കുഴി സ്വദേശി കുഞ്ഞുകൃഷ്ണന്‍ (75), നെല്ലിക്കുന്ന് സ്വദേശി കേശവന്‍ ആശാരി (82), തച്ചന്‍കോട് സ്വദേശിനി ജയ (60), പത്തനംതിട്ട പറകോട് സ്വദേശിനി ആശബീവി (62), എടപ്പാവൂര്‍ സ്വദേശി എബ്രഹാം (84), ആലപ്പുഴ തൃക്കുന്നപുഴ സ്വദേശിനി അയിഷ ബീവി (70), നീര്‍ക്കുന്നം സ്വദേശി നാസര്‍ (57), ഇടുക്കി സ്വദേശിനി അന്നകുട്ടി (80), എറണാകുളം പനങ്ങാട് സ്വദേശി അനിരുദ്ധന്‍ (54), വരപ്പെട്ടി സ്വദേശി മാര്‍ക്കോസ് (82), തൃശൂര്‍ തെക്കുംകര സ്വദേശിനി ശോഭന (65), വരാന്തറപ്പള്ളി സ്വദേശി ആന്റോ (64), മടയികോണം സ്വദേശിനി ഹണി ചുമ്മാര്‍ (18), പാലക്കാട് വടക്കാഞ്ചേരി സ്വദേശിനി ഡെയ്‌സി (66), മലപ്പുറം വള്ളുവങ്ങാട് സ്വദേശി ഇബ്രാഹീം (52), മഞ്ചേരി സ്വദേശി അബ്ദുള്‍ ലത്തീഫ് (72), താരിഷ് സ്വദേശി കുഞ്ഞാളന്‍ (75), പഴമള്ളൂര്‍ സ്വദേശി അബ്ദുറഹിമാന്‍ (72), ചേരക്കാപറമ്ബ് സ്വദേശിനി ജസീറ (30), കോഴിക്കോട് ചെറുകുള്ളത്തൂര്‍ സ്വദേശി ചന്ദ്രന്‍ (68), കൂതാളി സ്വദേശി കുഞ്ഞികൃഷ്ണന്‍ നായര്‍ (82), കലറന്തിരി സ്വദേശി മൊയ്ദീന്‍ കോയ (61), വയനാട് കെനിചിറ സ്വദേശി കുമാരന്‍ (90), കണ്ണൂര്‍ പൊടികുണ്ട് സ്വദേശി എ.എം. രാജേന്ദ്രന്‍ (69), മേലൂര്‍ സ്വദേശി എം. സദാനന്ദന്‍ (70), ഉളിക്കല്‍ സ്വദേശിനി തങ്കമണി (55), കൂത്തുപറമ്ബ് സ്വദേശിനി ഒ.വി. നബീസ (74), കാസര്‍ഗോഡ് സ്വദേശി അമൃതനാഥ് (80) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5,258 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 342, കൊല്ലം 347, പത്തനംതിട്ട 198, ആലപ്പുഴ 425, കോട്ടയം 455, ഇടുക്കി 99, എറണാകുളം 804, തൃശൂര്‍ 276, പാലക്കാട് 381, മലപ്പുറം 886, കോഴിക്കോട് 686, വയനാട് 201, കണ്ണൂര്‍ 111, കാസര്‍ഗോഡ് 47 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. 

ഇതോടെ 59,438 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 6,07,119 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 46,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,67,972 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Also read: COVID Vaccine കേരളത്തിൽ സൗജന്യമായി നൽകും: മുഖ്യമന്ത്രി

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,16,547 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,03,150 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,397 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,680 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.  5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 436 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പതിവ്  കോവിഡ്‌ അവലോകന യോഗത്തിന് ശേഷം  മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan)   മാധ്യമങ്ങളെ അറിയിച്ചതാണ് ഈ വിവരങ്ങള്‍.

Trending News