Mumbai: മഹാരാഷ്ട്ര BJPയിലെ സമുന്നത  നേതാക്കളില്‍ ഒരാളായ ഏക്‌നാഥ് ഖഡ്‌സെ (Eknath Khadse)യുടെ രാജി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി ആയിരിയ്ക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട്രയിലെ പ്രബല സമുദായമായ ലേവാ പാട്ടീല്‍ സമുദായത്തിന്‍റെ  നേതാവുകൂടിയായ ഏക്‌നാഥ് ഖഡ്‌സെ ഇന്നാണ്  ബിജെപിയിലെ എല്ലാ തസ്തികകളില്‍ നിന്നും രാജിവച്ചതായി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച  അദ്ദേഹം ഔദ്യോഗികമായി NCPയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്‌.


ഏക്‌നാഥ് ഖഡ്‌സെയുടെ രാജിക്ക് പിന്നാലെ BJPയ്ക്ക്  ഉപദേശവുമായി  ശിവസേന  (Shivsena)അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയെത്തി.  വിജയത്തിന്‍റെ  കൊടുമുടി കയറുമ്പോള്‍ അടിത്തറ  ഇളകുന്നത് എന്തുകൊണ്ടാണെന്ന് സമയം കിട്ടുമ്പോള്‍  ആലോചിക്കണമെന്നായിരുന്നു  ഉദ്ധവ് താക്കറെയുടെ ഉപദേശം. 


ശിവസേന, NCP, കോണ്‍ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യത്തിലേക്ക് ഏക്‌നാഥ് ഖഡ്‌സെയെ നിശ്ചയമായും സ്വീകരിക്കുമെന്നും  ഉദ്ധവ് താക്കറെ  (Uddhav Thackeray) മാധ്യമങ്ങളോട് പറഞ്ഞു.


വെള്ളിയാഴ്ച്ച ഏക്‌നാഥ് ഖഡ്‌സെ എന്‍.സി.പിയില്‍ ചേരുമെന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍  ജയന്ത് പട്ടീല്‍ പറഞ്ഞു. BJPയിലെ   മറ്റ് ചില നേതാക്കളും,   നിയമസഭാ സാമാജികരും പാര്‍ട്ടി  വിട്ടേക്കാമെന്ന സൂചനയും പാട്ടീല്‍ നല്‍കിയിട്ടുണ്ട്. 


Also read: മഹാരാഷ്ട്രയില്‍ കരുത്താര്‍ജ്ജിച്ച് NCP, മുതിര്‍ന്ന BJP നേതാവ് Eknath Khadse NCPയില്‍


35 വര്‍ഷമായി BJPയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഏക്‌നാഥ് ഖഡ്‌സെ. മഹാരാഷ്ട്രയിലെ പ്രബല സമുദായമായ ലേവാ പാട്ടീല്‍ സമുദായത്തിന്‍റെ  നേതാവുകൂടിയാണ് ഖഡ്‌സെ.  മഹാരാഷ്ട്രയില്‍ BJPയുടെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം  ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയില്‍ രണ്ടാമനായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കും അദ്ദേഹത്തിന്‍റെ  പേര് ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്‍റെ രാജി പാര്‍ട്ടിയ്ക്ക്  വലിയ ക്ഷീണം നല്‍കുമെന്ന  കാര്യത്തില്‍ തര്‍ക്കമില്ല.