New Delhi: രാജ്യത്തെ പ്രമുഖ  പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ്  പ്രചാരണം സംബന്ധിച്ച റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു.  


COMMERCIAL BREAK
SCROLL TO CONTINUE READING

അസം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ ഈ വർഷം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ BJP വാരിക്കോരി പണം ചിലവിട്ടതായി  EC റിപ്പോര്‍ട്ട്.  252 കോടി രൂപയാണ് ഈ വർഷം നടന്ന  5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി   BJP ചിലവഴിച്ചത്.   BJP തിരഞ്ഞെടുപ്പിനായി ചിലവഴിച്ച  252 കോടിയില്‍  60% വും  ചിലവഴിച്ചത്  പശ്ചിമ ബംഗാളിലാണ്....!!


പശ്ചമ ബംഗാളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെതിരെയുള്ള പ്രചാരണത്തിൽ BJP പണമൊഴുക്കി പരാജയം നേടുകയായിരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.   


തിരഞ്ഞെടുപ്പിനായി BJP ചിലവഴിച്ച   252,02,71,753 രൂപയിൽ 43.81 കോടി അസം  തിരഞ്ഞെടുപ്പിനും 4.79 കോടി പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിനുമാണ് ചെലവാക്കിയതെന്ന് പാര്‍ട്ടി  തിരഞ്ഞെടുപ്പു സമിതിക്ക്  സമര്‍പ്പിച്ച  തിരഞ്ഞെടുപ്പ് ചെലവ് കണക്ക് (Election Expenditure Statement) വ്യക്തമാക്കുന്നു. 


 അതേസമയം, AIADMK യില്‍ നിന്നും DMK അധികാരം പിടിച്ചെടുത്ത  തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍   വെറും 2.6% വോട്ട് മാത്രമേ നേടാന്‍ BJP യ്ക്ക് കഴിഞ്ഞുള്ളു. എന്നാല്‍,  തമിഴ്നാട്ടില്‍  തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി   ബിജെപി  ചിലവഴിച്ചത് 22.97 കോടി രൂപയാണ്.


Also Read: Punjab Politics: തിരഞ്ഞെടുപ്പ് അടുത്തതോടെ ചുവടുമാറ്റത്തിന് നേതാക്കള്‍, AAP വിട്ട രൂപീന്ദർ കൗർ റൂബി കോൺഗ്രസിൽ


പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെതിരായ പ്രചാരണത്തിനാണ് BJP പണമൊഴുക്കിയത്. പശ്ചിമ ബംഗാളില്‍  ബിജെപി 151 കോടി രൂപ ചിലവഴിച്ചു.


LDF അധികാരം നിലനിര്‍ത്തിയ  കേരളത്തിൽ  BJP ചിലവഴിച്ചത് 29.24 കോടി രൂപയാണ്.


രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച തിരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ സാധാരണക്കാര്‍ക്കും അറിയാനുള്ള സാഹചര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ  ഒരുക്കിയിട്ടുണ്ട്.  


അതേസമയം, പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി  പണമൊഴുക്കുന്ന  കാര്യത്തില്‍ TMC ദേശീയ പാര്‍ട്ടിയായ  BJP യെ കടത്തിവെട്ടി.   TMC സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം  ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി 154.28 കോടി രൂപ  ചിലവഴിച്ചു, പാര്‍ട്ടിയുടെ മുഖ്യ എതിരാളിയേക്കാള്‍  നേരിയ തോതിൽ കൂടുതൽ....


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.