Punjab Politics: തിരഞ്ഞെടുപ്പ് അടുത്തതോടെ ചുവടുമാറ്റത്തിന് നേതാക്കള്‍, AAP വിട്ട രൂപീന്ദർ കൗർ റൂബി കോൺഗ്രസിൽ

പഞ്ചാബില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കളുടെ കൂറുമാറ്റവും പതിവായിയിരിയ്ക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Nov 10, 2021, 10:52 PM IST
  • ഏറ്റവും ഒടുവിലായി AAP നേതാവും ബതിന്ദ റൂറൽ MLA-യുമായ രൂപീന്ദർ കൗർ റൂബി കോണ്‍ഗ്രസ് (Congress) പാര്‍ട്ടിയില്‍ ചേര്‍ന്നിരിയ്ക്കുകയാണ്.
  • യഥാർത്ഥ ആം ആദ്മി പാര്‍ട്ടി (സാധാരണക്കാരുടെ പാർട്ടി) കോൺഗ്രസ് ആണെന്നും അതിനെ നയിക്കുന്നത് ഒരു വനിതയാണെന്നും കോണ്‍ഗ്രസില്‍ ചേർന്ന ശേഷം റൂബി പറഞ്ഞു.
Punjab Politics: തിരഞ്ഞെടുപ്പ് അടുത്തതോടെ  ചുവടുമാറ്റത്തിന് നേതാക്കള്‍, AAP വിട്ട  രൂപീന്ദർ കൗർ റൂബി കോൺഗ്രസിൽ

New Delhi: പഞ്ചാബില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കളുടെ കൂറുമാറ്റവും പതിവായിയിരിയ്ക്കുകയാണ്.

ഏറ്റവും ഒടുവിലായി AAP നേതാവും  ബതിന്ദ റൂറൽ  MLA-യുമായ  രൂപീന്ദർ കൗർ റൂബി കോണ്‍ഗ്രസ്  (Congress) പാര്‍ട്ടിയില്‍ ചേര്‍ന്നിരിയ്ക്കുകയാണ്.  യഥാർത്ഥ ആം ആദ്മി  പാര്‍ട്ടി  (സാധാരണക്കാരുടെ പാർട്ടി) കോൺഗ്രസ് ആണെന്നും അതിനെ നയിക്കുന്നത് ഒരു വനിതയാണെന്നും കോണ്‍ഗ്രസില്‍  ചേർന്ന ശേഷം റൂബി പറഞ്ഞു. 

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ്  ചന്നി (Punjab CM Charanjit Singh Channi),  പി.സി.സി അദ്ധ്യക്ഷന്‍  നവജ്യോത്  സിംഗ് സിദ്ദു ( Navjot Singh Sidhu) എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവരുടെ കോൺഗ്രസ് പ്രവേശം.  

Also Read: Mission UP 2022: ഉത്തര്‍  പ്രദേശില്‍  നവംബര്‍ 14 മുതല്‍ കോണ്‍ഗ്രസ്‌ പദയാത്ര

 ചൊവ്വാഴ്ച രാത്രിയാണ് AAP യിനിന്നും  രാജിവെക്കുന്നതായി പ്രഖ്യാപിച്ച് രൂപീന്ദർ കൗർ റൂബി ട്വീറ്റ് ചെയ്തത്. ''ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവെക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. ദയവായി രാജി സ്വീകരിക്കണം. നന്ദി...'' AAP ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് സംസ്ഥാന അദ്ധ്യക്ഷന്‍  ഭഗവന്ദ് മന്‍ എന്നിവരെ അഭിസംബോധന ചെയ്ത് റൂബി ട്വീറ്റ് ചെയ്തു.

 ഇത്തവണ മത്സരിക്കാൻ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതുകൊണ്ടാണ് റൂബി  പാർട്ടി വിട്ടതെന്നാണ് രാജിയില്‍ AAP നിയമസഭാ കക്ഷി നേതാവ് ഹർപാൽ സിംഗ്  ചീമ അഭിപ്രായപ്പെട്ടത്.  ''രൂപീന്ദർ റൂബി ഞങ്ങളുടെ ഇളയ സഹോദരിയാണ്. എവിടെപ്പോയാലും അവർ സന്തോഷവതിയായിരിക്കട്ടെ, അദ്ദേഹം പറഞ്ഞു. 

എന്നാല്‍,  ചീമയുടെ പ്രസ്താവനയ്ക്ക്  ചുട്ട  മറുപടിയുമായി റൂബി എത്തി.   പാർട്ടി നേതാക്കൾക്ക് വേണ്ടി സംസാരിക്കുന്നത് അവസാനിപ്പിച്ച്   പഞ്ചാബിലെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാന്‍ അവര്‍ നേതാവിനോട് ആവശ്യപ്പെട്ടു.  കൂടാതെ,  ർട്ടി ടിക്കറ്റ് നൽകിയാൽ തനിക്കെതിരെ മത്സരിക്കാനും റൂബി അദ്ദേഹത്തെ വെല്ലുവിളിച്ചു. 

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഠിന പരിശ്രമം  നടത്തുന്ന  AAPയ്ക്ക് റൂബിയുടെ രാജി കനത്ത തിരിച്ചടിയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News