മുംബൈ:  മഹാരാഷ്ട്ര സർക്കാരും ബോളിവുഡ് നടി കങ്കണ റണാവത്തും തമ്മിലുള്ള പോര് മുറുകുന്നു.  നിയമവിരുദ്ധമായി കെട്ടിടം നിർമ്മിച്ചുവെന്ന പേരിൽ  മുംബൈ കോർപ്പറേഷൻ നടിയ്ക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: viral video: സാരി ഉടുത്തുള്ള കരണം മറിച്ചിൽ വൈറലാകുന്നു..! 


മാത്രമല്ല 24 മണിക്കൂറിനകം മറുപടി നൽകിയില്ലെങ്കിൽ കെട്ടിടം പൊളിച്ചുമാറ്റുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ഇത് തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യം തീർക്കലാണെന്ന് കങ്കണ ആരോപിച്ചു.  കോർപ്പറേഷന്റെ ആരോപണമനുസരിച്ച് ഘാർ വെസ്റ്റിലുള്ള കങ്കണയുടെ  ഓഫീസ്  കെട്ടടത്തിൽ നിരവധി മാറ്റങ്ങൾ അനുമതിയില്ലാതെ വരുത്തിയെന്നാണ്.  Toilet ന്റെ സ്ഥലം മാറ്റി മറ്റൊരിടത്ത്  നിർമ്മിച്ചതടക്കം ഒരു ഡസനോളം കൂട്ടിച്ചേർക്കലുകൾ നോട്ടീസിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  


Also read: Pan Card മുതൽ Driving Licence വരെ ഇനി പോസ്റ്റ് ഓഫീസ് വഴി അപേക്ഷിക്കാം..! 


കോർപ്പറേഷന്റെ നിർദ്ദേശം അനുസരിച്ച് 24 മണിക്കൂറിനുള്ളിൽ കെട്ടിടത്തിൽ ഇത്തരത്തിൽ മാറ്റങ്ങൾ വരുത്താൻ അനുമതി ലഭിച്ചിരുന്നോ എന്ന് വ്യക്തമാക്കണമെന്നാണ്.   കങ്കണയും മഹാരാഷ്ട്ര സർക്കാരും തമ്മിൽ ഇടയാനുള്ള കാരണം സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ അവർ നടത്തിയ വിവാദ പരാമാർശങ്ങളാണ്.   മുംബൈയിൽ ജീവിക്കുന്നത് പാക് അധിനിവേശ കശ്മീരിൽ ജീവിക്കുമ്പോലെയാണെന്നും ഇവിടെ സുരക്ഷിതമല്ലെന്നും കങ്കണ തുറന്നടിച്ചിരുന്നു.  എന്നാൽ സുരക്ഷിതമല്ലെങ്കിൽ മുംബൈയിൽ ജീവിക്കണ്ടയെന്ന്  ശിവസേന നേതാവ് സഞ്ജയ്  റാവത്ത്  തുറന്നടിച്ചിരുന്നു.