Covid Vaccine: ലോകത്തിന്‍റെ രക്ഷകനായി ഇന്ത്യ, വാക്സിനായി സമീപിച്ചത് 92 രാജ്യങ്ങള്‍..!!
ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്.
New Delhi: ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്.
കോവിഡ് പ്രതിരോധത്തിലും കൊറോണ വാക്സിന്‍ (Corona Vaccine) നിര്‍മ്മാണത്തിലും ഇന്ത്യ കൈവരിച്ച നേട്ടം അത്ഭുതാവഹമാണ്... കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച വാക്സിനുകളില്‍ രണ്ടെണ്ണത്തിന് ഇതിനോടകം ഇന്ത്യയില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന ഓക്സ്ഫോഡ് ആസ്ട്രെസെനക്കയുടെ കൊവിഷീല്‍ഡിനുമാണ് ഇന്ത്യയില്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിയ്ക്കുന്നത്. ജനുവരി 16 മുതല്‍ ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ (Covid Vaccine) കുത്തിവയ്പും ആരംഭിച്ചിരുന്നു. വളരെക്കുറച്ച് പാര്‍ശ്വഫലങ്ങള്‍ മാത്രമേ ഈ വാക്സിനുകള്‍ക്ക് ഇതുവരെ ഉണ്ടായിട്ടൂള്ളൂ.
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാക്സിനുകളുടെ മികവ് പുറത്തുവന്നതോടെ നിരവധി രാജ്യങ്ങളാണ് വാക്സിനായി ഇന്ത്യയെ സമീപിക്കുന്നത്. ഇതുവരെ 92 രാജ്യങ്ങള്‍ വാക്സിനുവേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ നിര്‍മിച്ച കോവിഡ് വാക്സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന വിലയിരുത്തലാണ് അവ ഉപയോഗിക്കാന്‍ നിരവധി രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ലോകത്തിന്‍റെ ഫാര്‍മസിയായി മാറിയിരിയ്ക്കുകയാണ് ഇന്ത്യ. ഭൂട്ടാന്‍, മാലെദ്വീപ്,നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങള്‍ക്ക് ആദ്യഘട്ട വാക്സിന്‍ സൗജന്യമായി ഇന്ത്യ നല്‍കിക്കഴിഞ്ഞു. മ്യാന്‍മര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കുള്ള വാക്സിനുകള്‍ വെള്ളിയാഴ്ച എത്തിക്കും. ശ്രീലങ്ക, അഫ്ഗാനിസ്താന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും വാക്സിന്‍ അയയ്ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Also read: Covid update: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കില്‍ കേരളം, വൈറസ് വ്യാപനം രൂക്ഷം
ബൊളീവിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവ അടക്കമുള്ള രാജ്യങ്ങളും വാക്സിനുവേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.
അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ബ്രസീല്‍ നേരത്തെ തന്നെ കോവിഡ് വാക്സിനുകള്‍ കൊണ്ടുപോകാന്‍ പ്രത്യേക വിമാനം ഇന്ത്യയിലേക്ക് അയച്ചിരുന്നു. കോവിഡ് വാക്സിന്‍റെ 20 ലക്ഷം ഡോസുകളാണ് ബ്രസീല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Also read: Prime Minister Narendra Modi അടുത്തഘട്ടത്തിൽ COVID Vaccine സ്വീകരിക്കും
രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് (Covid Vaccination) ജനുവരി 16നാണ് ആരംഭിച്ചത്. വാക്‌സിനെടുത്തവരില്‍ ചെറിയ ശതമാനം ആളുകള്‍ക്ക് മാത്രമാണ് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാരണത്താലാണ് കൂടുതല്‍ രാജ്യങ്ങള്‍ വാക്‌സിനായി ഇന്ത്യയെ സമീപിക്കുന്നത്.