Bhopal: സംസ്ഥാനത്തെ കുറയുന്ന കോവിഡ് വ്യാപന നിരക്ക് മുന്നില്‍ക്കണ്ട്  മഹാമാരിയെ നിയന്ത്രിക്കാന്‍   നടപ്പാക്കിയ എല്ലാ നിയന്ത്രണങ്ങളും  പിന്‍വലിച്ച്   മധ്യപ്രദേശ് സര്‍ക്കാര്‍... ബുധനാഴ്ചയാണ് ഉത് സംബന്ധിച്ച അറിയിപ്പ് മധ്യപ്രദേശ് സർക്കാർ  പുറത്തിറക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് സജീവ  കോവിഡ് -19  (Covid -19) കേസുകളുടെ എണ്ണം  78  ആയപ്പോഴാണ്   മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ   (Shivraj Singh Chouhan) തീരുമാനം പ്രഖ്യാപിച്ചത്.


സംസ്ഥാനത്ത്  രാഷ്ട്രീയ, കായിക, സാംസ്കാരിക, വിനോദ, മതപരമായ  എല്ലാ സമ്മേളനങ്ങളും പൂർണ ശേഷിയോടെ നടത്താൻ ബുധനാഴ്ച  മുതല്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Also Read: India COVID Update : രാജ്യത്ത് 10,197 പേർക്ക് കൂടി കോവിഡ് രോഗബാധ; 301 പേർ മരണപ്പെട്ടു


" മധ്യപ്രദേശിൽ   (Madhya Pradeh) ഇപ്പോള്‍  COVID-19 നിയന്ത്രണത്തിലാണ്, ആകെ 78 സജീവ കേസുകളാണ്  സംസ്ഥാനത്ത് ഉള്ളത്.  പകർച്ചവ്യാധി സമയത്ത് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നീക്കംചെയ്യാൻ  സര്‍ക്കാര്‍ തീരുമാനിച്ചു,” മുഖ്യമന്ത്രി  ശിവരാജ് സിംഗ്  ചൗഹാൻ പറഞ്ഞു.


"സാമൂഹികവും രാഷ്ട്രീയവും കായികവും വിനോദവും സാംസ്കാരികവും മതപരവുമായ എല്ലാ സമ്മേളനങ്ങളും പൂർണ്ണ ശേഷിയോടെ നടത്താൻ ഇനിമുതല്‍ അനുവദിക്കും. മധ്യപ്രടെശിന്‍റെ   വിവിധ ഭാഗങ്ങളിൽ മേളകൾ, ചടങ്ങുകൾ, വിവാഹങ്ങൾ, ശവസംസ്‌കാര ചടങ്ങുകൾ എന്നിവ ഇപ്പോൾ യാതൊരു നിയന്ത്രണവുമില്ലാതെ സംഘടിപ്പിക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.


നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ സിനിമാ ഹാളുകൾ, മാളുകൾ, നീന്തൽക്കുളങ്ങൾ, ജിമ്മുകൾ, യോഗ സെന്ററുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, സ്കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, കോച്ചിംഗ് ക്ലാസുകൾ എന്നിവ 100% കപ്പാസിറ്റിയോടെ  പ്രവർത്തിക്കാൻ കഴിയുമെന്നും ചൗഹാൻ പറഞ്ഞു.


Also Read: Sabarimala Spot Booking : ശബരിമലയിൽ നാളെ മുതൽ സ്പോട്ട് ബുക്കിങ്, സർക്കാർ ഹൈക്കോടതിയെ അറിയിച്ചു


നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു എങ്കിലും  എല്ലാ പ്രവർത്തനങ്ങളും   കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന തരത്തിലായിരിക്കണം  എന്നും  മുഖ്യമന്ത്രി പറഞ്ഞു. 


“പൊതു  സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നത്  നിർബന്ധമാണ്. എല്ലാ കടയുടമകളും, 18 വയസിന് മുകളിലുള്ള ഹോസ്റ്റൽ വിദ്യാർത്ഥികളും, അദ്ധ്യാപകരും, സിനിമാ ഹാൾ ജീവനക്കാരും പൂർണ്ണമായി വാക്സിനേഷൻ എടുക്കേണ്ടതുണ്ട്, " അദ്ദേഹം പറഞ്ഞു.


കൊറോണ അതി ശക്തമായി വ്യാപിച്ച സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു മധ്യ പ്രദേശ്‌. എന്നാല്‍,  കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍  സംസ്ഥാനം എത്ര വിജയകരമായി കോവിഡിനെ അതിജീവിച്ചു എന്നാണ് സൂചിപ്പിക്കുനത്‌.... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.