"Modi"യിലെ ഓരോ അക്ഷരവും മൂല്യങ്ങള്‍... ആ നാമം തന്നെ മന്ത്ര൦ ......!!

  രണ്ടാം NDA സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തില്‍  പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്‍. 

Last Updated : May 30, 2020, 05:58 PM IST
"Modi"യിലെ ഓരോ അക്ഷരവും മൂല്യങ്ങള്‍... ആ  നാമം തന്നെ മന്ത്ര൦ ......!!

ഭോപ്പാല്‍:  രണ്ടാം NDA സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തില്‍  പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്‍. 

മോദി എന്ന പേര് തന്നെ ഒരു മന്ത്രമാണെന്നാണ് ശിവ് രാജ് സിംഗ് ചൗഹാന്‍  പറയുന്നത്.  "Modi" എന്ന പേരിലെ ഓരോ അക്ഷരങ്ങളും ചില മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
മോദി (Modi)യിലെ ഓരോ അക്ഷരങ്ങള്‍ക്കുപോലും പ്രത്യേക അര്‍ത്ഥമുണ്ടെന്നാണ്  ശിവ് രാജ് സിംഗ് ചൗഹാന്‍  വ്യക്തമാക്കുന്നത്.  "Modi"യിലെ   'M' എന്നാല്‍  motivational, അതായത്,   പ്രചോദനം എന്ന വാക്കിനെ സൂചിപ്പിക്കുന്നു. ഇന്ത്യയെ  ഉന്നതങ്ങളിലേക്കുയര്‍ത്താനായി അദ്ദേഹം പരിശ്രമിക്കുന്നത്, ഒപ്പം നമ്മെ പ്രചോ​ദിപ്പിക്കുകയും ചെയ്യുന്നു. 

'O' എന്ന രണ്ടാമത്തെ അക്ഷരം  opportunity, അതായത് 'അവസര'ത്തെ സൂചിപ്പിക്കുന്നു. മറഞ്ഞിരിക്കുന്ന അവസരങ്ങള്‍ രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി കണ്ടെത്തുന്നു.

'D' എന്ന മൂന്നാമത്തെ അക്ഷരം 'dynamic leadership' 'ഊർജ്ജദായകമായ നേതൃത്വ'ത്തെ സൂചിപ്പിക്കുന്നു.

'I' എന്ന അക്ഷരം  'Inspire, ​India', 'പ്രോത്സാഹനം' എന്നും 'ഇന്ത്യ'യെന്നും അർത്ഥം.  സ്വയംപര്യാപ്തമാകാൻ അദ്ദേഹം നമ്മെ പ്രോത്സാഹിപ്പിക്കുന്നു.  

രണ്ടാം  NDA സര്‍ക്കാരിന്‍റെ  ഒന്നാം വാര്‍ഷികദിനത്തില്‍  മോദി സർക്കാരിന് ആശംസ അർപ്പിച്ച ട്വീറ്റിലൂടെയാണ് ശിവ് രാജ് സിം​​ഗ്  ചൗഹാന്‍ തന്‍റെ പുതിയ കണ്ടുപിടുത്തത്തിലൂടെ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തിയത്.

Trending News