ഗോവ : ഗോവയിൽ ഏഴ് കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിലേക്കെന്ന് റിപ്പോർട്ട്. സഭ സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള നിയമസഭകക്ഷി യോഗത്തിൽ നിന്ന് എംഎൽഎമാർ വിട്ടു നിന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പാർട്ടിക്കുള്ളിൽ നേതാക്കന്മാരുടെ സ്ഥാനം സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് എംഎൽഎമാർ യോഗത്തിൽ നിന്നും വിട്ട് നിൽക്കുന്നത്. കൂടാതെ ചില എംഎൽഎമാർ ഭരണകക്ഷിയായ ബിജെപിയുമായി ബന്ധപ്പെട്ടുയെന്നും എൻഡിടിവി തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചു കൊണ്ട് റിപ്പോർട്ട് ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ റിപ്പോർട്ടുകൾ നിഷേധിച്ചുകൊണ്ട് ഗോവ കോൺഗ്രസ് രംഗത്തെത്തുകയും ചെയ്തു. ബിജെപി ഇത്തരത്തിലുള്ള അഭ്യുഹങ്ങൾ പുറത്തേക്ക് വിടുന്നതെന്ന് ഗോവ കോൺഗ്രസ് അധ്യക്ഷൻ അമിത് പാട്ക്കർ വാർത്ത പറഞ്ഞതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. യോഗത്തിൽ ഏഴ് എംഎൽഎമാരുണ്ടായിരുന്നുയെന്ന് അഭ്യുഹങ്ങൾ എവിടെയും കാണും എന്ത് ചെയ്യാനാണെന്ന് കോൺഗ്രസ് എംഎൽഎ അലെക്സിയോ സെക്വേറാ പറഞ്ഞു. 


ഇതൊരു ബ്രോക്കിങ് ന്യൂസാണ് കൂടുതങ്ങൾ വിവരങ്ങൾക്കായി കാത്തിരിക്കുക.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.