Covid19| ആശ്വാസ വാർത്ത, സ്കൂളുകൾ തുറക്കാമെന്ന് ലോകാരോഗ്യ സംഘടന
പ്രതിവാര കേസുകൾ ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയതോടെയാണ് നിർദ്ദേശം.
ന്യൂഡൽഹി: കോവിഡ് ആശങ്കയ്ക്ക് തെല്ല് കുറവ്. രാജ്യത്ത് സ്കൂളുകൾ തുറക്കാം എന്ന് ലോകാരോഗ്യ സംഘടന. കുട്ടികളിൽ കോവിഡ് പടരാനുള്ള സാധ്യതകൾ കുറവാണെന്ന കണ്ടെത്തലിലാണ് പുതിയ നിർദ്ദേശം. മിക്കവാറും സംസ്ഥാനങ്ങളും സ്കൂൾ തുറക്കാനുള്ള താത്പര്യം അറിയിച്ചിട്ടുണ്ട്.
പ്രതിവാര കേസുകൾ ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയതോടെയാണ് നിർദ്ദേശം. സെപ്റ്റംബറിൽ മൂന്നാംതരം എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത് എന്നാൽ നിലവിൽ അത്തരത്തിലൊരു സാധ്യത ഇല്ലെന്ന വിലയിരുത്തലിലാണ് നടപടി.
ALSO READ: India Covid Update: 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 29,616 കേസുകൾ
സീറോ സർവയലൻസ് സർവ്വേയിൽ കോവിഡ് രോഗ ബാധയുടെ കുറവ് കണ്ടെത്തിയിട്ടുണ്ട്. who ചീഫ് സയൻറിസ്റ്റ് സൌമ്യാ സ്വാമിനാഥനാണ് ഇത് സംബന്ധിച്ച് ഒരു ചടങ്ങിൽ വ്യക്തമാക്കിയത്. അതേസമയം ഇന്ത്യയിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളും സ്കൂൾ തുറക്കാൻ സന്നദ്ധത അറിയിച്ചിരുന്നു.തമിഴ്നാട് ഇതിനോടകം സ്കൂളുകളും തുറന്നു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 28,326 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. രോഗബാധയിൽ 4.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് രോഗബാധ അദ്യമായി സ്ഥിരീകരിച്ചതിനെ ശേഷം ഇതുവരെ രാജ്യത്തെ ആകെ 33.65 മില്യൺ ആളുകൾക്ക് കോവിഡ് 19 സ്ഥിരീകരിച്ച് കഴിഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...