ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ (Covid19) രോഗബാധ റിപ്പോർട്ട് ചെയ്തത് 29,616 പേർക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് വിവരങ്ങൾ പുറത്തുവിട്ടത്.
India reports 29,616 new COVID cases, 28,046 recoveries, and 290 deaths in the past 24 hours. Recovery Rate currently at 97.78%
Active cases: 3,01,442
Total recoveries: 3,28,76,319
Death toll: 4,46,658Vaccination: 84,89,29,160 (71,04,051 in the last 24 hours) pic.twitter.com/Jnlqu4UbyB
— ANI (@ANI) September 25, 2021
Out of 29,616 new COVID cases & 290 deaths across India, 17,983 cases and 127 deaths were reported in Kerala, yesterday
— ANI (@ANI) September 25, 2021
നിലവിൽ 3,01,442 പേരാണ് രാജ്യത്ത് കൊറോണയെ (Covid19) തുടർന്ന് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം 28,046 പേർ രോഗമുക്തി നേടിതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇതുവരെ കൊറോണ മുക്തരായ രോഗികളുടെ എണ്ണം 3,28,76,319 പേരായിട്ടുണ്ട്.
Also Read: Kerala COVID Update : കേരളത്തിൽ 17,983 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ; 127 മരണം
97.78 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കൊറോണ വ്യാപനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ രോഗമുക്തി നിരക്കാണിത്. രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.86 ശതമാനമാണ്. കഴിഞ്ഞ 26 ദിവസമായി രാജ്യത്തെ പ്രതിദിന ടിപിആർ മൂന്നിൽ താഴെയാണ്.
പ്രതിവാര ടിപിആർ 1.99 ശതമാനമാണ്. കഴിഞ്ഞ 92 ദിവസമായി രാജ്യത്തെ പ്രതിവാര ടിപിആർ മൂന്നിൽ താഴെയായി തുടരുകയാണ്. പ്രതിരോധ വാക്‌സിനേഷൻ ആരംഭിച്ചതിന് ശേഷം ഇതുവരെ 84.89 കോടി വാക്‌സിൻ ഡോഡുകൾ നൽകിയിട്ടുണ്ട്. ഇതുവരെ രാജ്യത്ത് 56.16 കോടി കൊറോണ പരിശോധനകളാണ് നടത്തിയിരിക്കുന്നത്.
കേരളത്തിൽ ഇന്നലെ 17,983 പേര്‍ക്ക് കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചത്. തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362, പാലക്കാട് 1312, മലപ്പുറം 1285, ആലപ്പുഴ 1164, ഇടുക്കി 848, കണ്ണൂര്‍ 819, പത്തനംതിട്ട 759, വയനാട് 338, കാസര്‍ഗോഡ് 246 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,69,954 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,47,442 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,512 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
1807 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 1,62,846 കോവിഡ് കേസുകളില്‍, 12.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങളാണ് കൊവിഡ്-19 (Covid19) മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,318 ആയി.ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,918 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 877 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...