ന്യൂ​ഡ​ൽ​ഹി: പ​തി​വി​നു വി​പ​രീ​ത​മാ​യി 2018 ലെ ബജറ്റ് ശ്രദ്ധേയമാവുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇ​ത്ത​വ​ണ സാമ്പത്തിക സർ​വേ​യു​ടെ​യും പൊ​തുബ​ജ​റ്റി​ന്‍റെ​യും അ​ച്ച​ടി​ച്ച കോ​പ്പി​ക​ൾ വി​ത​ര​ണം ചെ​യ്യി​ല്ലെ​ന്നു കേ​ന്ദ്രസ​ർ​ക്കാ​ർ അറിയിച്ചു. 


2017-2018 വ​ർ​ഷ​ത്തെ സാമ്പത്തിക സർ​വേ​യും പൊ​തുബ​ജ​റ്റും വെ​ബ്സൈ​റ്റു​ക​ളി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യു​മെ​ന്നു​മാ​ണ് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യത്തിന്‍റെ അ​റി​യിപ്പില്‍ പറയുന്നത്.  സാമ്പത്തിക സ​ർ​വേ​യും പൊ​തുബ​ജ​റ്റും വി​ശ​ദ​മാ​യ പ​ത്ര​ക്കു​റി​പ്പും ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും പി​ഐ​ബി​യു​ടെ​യും വെ​ബ്സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.


മാ​ധ്യ​മ​ങ്ങ​ൾ​ക്കും മ​റ്റും ആ​വ​ശ്യ​മാ​യ എ​ല്ലാ വി​വ​ര​ങ്ങ​ളും സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റു​ക​ളി​ൽ എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​ക്കു​മെ​ന്നും അ​റി​യി​ച്ചു. www.finmin.nic.in,www.dea.gov.in, http://indiabudget.nic.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലാ​ണു സാ​ന്പ​ത്തി​ക സ​ർ​വേ, പൊ​തു​ബ​ജ​റ്റ് എ​ന്നി​വ ല​ഭ്യ​മാ​കു​ന്ന​ത്.


ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്‌റ്റ്‌ലി കേ​ന്ദ്ര ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.