ന്യുഡൽഹി: സ്വർണത്തിന്റെയും വെള്ളിയുടേയും കസ്റ്റംസ് തീരുവ (customs duty) കുറച്ചു.  നിലവിൽ സ്വർണത്തിനും വെള്ളിക്കും 12.5 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയുണ്ടെന്നും 2019 ൽ കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് ഉയർത്തിയതിനാൽ ഇവയുടെ വില കുത്തനെ ഉയർന്നുവെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman) ബജറ്റ് അവതരിപ്പിച്ചപ്പോൾ വ്യക്തമാക്കിയിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

അതുകൊണ്ടുതന്നെ മുൻപത്തെ നിലയിലാക്കാൻ സ്വർണത്തിന്റെയും വെള്ളിയുടേയും കസ്റ്റംസ് തീരുവ കുറയ്ക്കുകയാണെന്നും ധനമന്ത്രി (Nirmala Sitharaman) പറഞ്ഞു.  സ്വർണക്കടത്ത് കൂടിവരുന്ന സാഹചര്യത്തിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ (Customs Duty) സർക്കാർ കുറച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.  ഇറക്കുമതിയും ജിഎസ്ടിയുമാണ് സ്വർണക്കടത്ത് കൂട്ടാൻ കാരണമെന്നാണ് നിഗമനം.  


Also Read: Budget 2021: കർഷകർക്ക് വൻ പദ്ധതികൾ; കർഷകരുടെ ക്ഷേമത്തിന് 75,060 കോടി അനുവദിച്ചു 


കൊവിഡ് മഹാമാരി കാരണം സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണം ഒരു സുരക്ഷിത നിക്ഷേപമായി മാറിയിരിക്കുകയാണെന്ന് വെള്ളിയാഴ്ച അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ പറഞ്ഞിരുന്നു. ഇതിനിടയിൽ ധനമന്ത്രിയുടെ  ബജറ്റ് പ്രസംഗത്തിന്റെ അവസാനം സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായും റിപ്പോർട്ട് ഉണ്ട്.മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (Multi commodity exchange) ബജറ്റ് കഴിഞ്ഞാലുടൻ സ്വർണ്ണ വിലയിൽ വലിയ ഇടിവുണ്ടായി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.