ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ മേഖലകളിലെ വനിതാ സംരംഭകർക്ക് ബജറ്റിലൂടെ സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് പിന്തുണയുണ്ടാകുമെന്നാണ് വനിതാ സംരംഭകരുടെ പ്രതീക്ഷ. നികുതി ആനുകൂല്യങ്ങൾ, സബ്‌സിഡികൾ, പലിശ രഹിത വായ്‌പകൾ എന്നിവയ്‌ക്കായി പുതിയ ഇളവുകൾ ഉണ്ടാകണമെന്നാണ് വനിതാ സംരംഭകർ പ്രതീക്ഷിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീകളുടെ നേതൃത്വത്തിലുള്ള ബിസിനസുകൾക്കായി ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കുന്നത് വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ സ്ത്രീകളെ ബിസിനസിലേക്ക് പ്രവേശിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പായിരിക്കുമെന്ന് മ്യൂസിക്കൽ ഡ്രീംസിന്റെ സ്ഥാപകയായ മീത നാഗ്പാൽ ഇന്ത്യ ഡോട്ട്കോമിനോട് പറഞ്ഞു. സ്ത്രീകൾക്ക് നൈപുണ്യ വികസനത്തിനും സ്ത്രീ തൊഴിലാളികളുടെ ശമ്പളത്തിൽ തുല്യതയ്ക്കും ബജറ്റിൽ നടപടികൾ ഉണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു.


സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിന്റെ ഘട്ടത്തിലൂടെ കടന്ന് പോകുന്ന സമയത്താണ് 2022 ബജറ്റ് വരുന്നത്. ബിസിനസിൽ സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞസമയത്ത് സർക്കാർ പുതിയ പദ്ധതികൾ നടപ്പാക്കിയതിലൂടെ സംരംഭക മേഖലയിലേക്ക് കൂടുതൽ സ്ത്രീകൾ കടന്നുവന്നുവെന്നും അവർ പറഞ്ഞു. കോവിഡ് മഹാമാരി സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്. സ്ത്രീ തൊഴിലാളികളെയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.


ബജറ്റിൽ, സ്ത്രീ തൊഴിലാളികൾ, പ്രത്യേകിച്ച് വനിതാ സംരംഭകർ, അവരെ പിന്തുണയ്ക്കാൻ ചില അധിക നടപടികൾ കേന്ദ്രം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. നികുതി ആനുകൂല്യങ്ങൾ, സബ്‌സിഡികൾ, പലിശ രഹിത വായ്പകൾ എന്നിവയ്ക്കായി പുതിയ പദ്ധതികൾ ഉണ്ടാകുമെന്നാണ് വനിതാ സംരംഭകർ പ്രതീക്ഷിക്കുന്നതെന്നും മീത നാ​ഗ്പാൽ പറഞ്ഞു. ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് ധനമന്ത്രി നിർമല സീതാരാമൻ 2022 ലെ ബജറ്റ് അവതരിപ്പിക്കും. ജനുവരി 31 ന്, രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചായിരിക്കും ഇരു സഭകളും പ്രവർത്തിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.