SBI SCO Recruitment 2023: എസ്ബിഐയിൽ ബമ്പർ ഒഴിവുകള്‍, ഒക്ടോബർ 06 അപേക്ഷിക്കാം
SBI സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. 439 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 06 വരെ അപേക്ഷിക്കാം.
SBI SCO Recruitment 2023: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBIയില്‍ ബമ്പര്‍ ഒഴിവുകള്‍. ഈ തസ്തികകളിലേയ്ക്ക് 45 വയസില്‍ താഴെയുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.
SBI സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. 439 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 06 വരെ അപേക്ഷിക്കാം. അപേക്ഷാ നടപടികൾ നടന്നുകൊണ്ടിരിക്കുന്നു സെപ്റ്റംബര്‍ 16 മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്.
Also Read: Parliament Special Session: ത്രിവർണ്ണ പതാക ചന്ദ്രനിൽ പറക്കുന്നു, G20യിൽ ലോകം ഇന്ത്യയെ ശ്രവിച്ചു; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി
439 മാനേജീരിയൽ, സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്കാണ് ഈ റിക്രൂട്ട്മെന്‍റ് ഡ്രൈവ് നടത്തുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. sbi.co.in വഴി ഓൺലൈനായി അപേക്ഷിക്കാന്‍ സാധിക്കും.
Also Read: PM Modi At Parliament: കഴിഞ്ഞ 75 വർഷത്തെ ഇന്ത്യയുടെ നേട്ടങ്ങൾ ഓർമിപ്പിച്ച് പ്രധാനമന്ത്രി മോദി
SBI SCO റിക്രൂട്ട്‌മെന്‍റ് 2023 സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍, അതായത്, യോഗ്യത, ഒഴിവ്, പ്രധാനപ്പെട്ട തീയതികള്‍, തിരഞ്ഞെടുപ്പ് പ്രക്രിയ, മറ്റ് വിശദാംശങ്ങൾ എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും അറിയാൻ എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം
SBIയുടെ വിവിധ ശാഖകളിലെ 439 മാനേജർ, സ്‌പെഷ്യലിസ്റ്റ് തസ്തികകളിലെയ്ക്കാണ് ഉടന്‍ നിയമനം നടക്കുന്നത്. റിക്രൂട്ട്‌മെന്‍റിനായി SBI SCO 2023 പുറപ്പെടുവിച്ചു. പരീക്ഷയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങള്‍ ഔദ്യോഗിക SBI SCO അറിയിപ്പ് വെബ്സൈറ്റില്‍ ലഭ്യമാണ്.
SBI SCO Recruitment 2023: എസ്ബിഐ എസ്സിഒ റിക്രൂട്ട്മെന്‍റ് 2023 പ്രധാന തീയതികൾ
ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കുന്നതിനൊപ്പം, ഓൺലൈൻ രജിസ്ട്രേഷനുള്ള തീയതിയും എസ്ബിഐ പ്രഖ്യാപിച്ചു. എസ്ബിഐ എസ്സിഒ റിക്രൂട്ട്‌മെന്‍റ് 2023 വിജ്ഞാപനം അനുസരിച്ച്, ഓൺലൈൻ എഴുത്തുപരീക്ഷ 2023 ഡിസംബർ/2024 ജനുവരിയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
SBI SCO റിക്രൂട്ട്‌മെന്‍റ് 2023 യോഗ്യത
നിങ്ങളുടെ അപേക്ഷാ ഫോം വിജയകരമായി സമർപ്പിക്കുന്നതിനും ഒരു സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസറായി റിക്രൂട്ട് ചെയ്യപ്പെടുന്നതിനും, എല്ലാ SBI SCO യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കേണ്ടത് ആവശ്യമാണ്. SBI SCO-യ്ക്ക് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങൾ ചുവടെ....
SBI SCO വിദ്യാഭ്യാസ യോഗ്യതകൾ
എസ്‌എസ്‌സി എസ്‌സിഒ റിക്രൂട്ട്‌മെന്‍റ് 2023-നുള്ള വിദ്യാഭ്യാസ യോഗ്യത പോസ്റ്റിന് അനുസരിച്ച് വ്യത്യാസപ്പെടുന്നു. വിശദമായ വിജ്ഞാപനത്തില്‍ പരീക്ഷയ്ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ വിശദമായി നല്‍കിയിട്ടുണ്ട്.
SBI SCO പ്രായപരിധി
SBI SCO റിക്രൂട്ട്‌മെന്‍റ് 2023-ന് അപേക്ഷിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളുടെയും പ്രായം 2023 ഏപ്രിൽ 30-ന് 32 വയസിൽ കുറയാത്തതും 45 വയസിൽ കൂടാത്തതുമാണ്. ഇതിനുപുറമെ, സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
SBI SCO റിക്രൂട്ട്‌മെന്‍റ് 2023
എസ്ബിഐയുടെ വിവിധ ശാഖകളിൽ അസിസ്റ്റന്‍റ് മാനേജർ, ഡെപ്യൂട്ടി മാനേജർ, ചീഫ് മാനേജർ, അസിസ്റ്റന്‍റ് ജനറൽ മാനേജർ, പ്രോജക്ട് മാനേജർ, മാനേജർമാർ എന്നീ തസ്തികകളിലേക്ക് 439 ഒഴിവുളാണ് ഉള്ളത്.
SBI SCO ഓൺലൈനായി അപേക്ഷിക്കാം
SBI SCO 2023 പരീക്ഷയ്ക്കുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയ 16 സെപ്റ്റംബർ 2023 മുതല്‍ ആരംഭിച്ചു. എല്ലാ ഉദ്യോഗാർത്ഥികൾക്കും 06 ഒക്ടോബർ 2023-ന് മുമ്പ് സ്വയം രജിസ്റ്റർ ചെയ്യാം.
എസ്ബിഐ എസ്സിഒ റിക്രൂട്ട്‌മെന്റ് 2023 അപേക്ഷാ ഫീസ്
ജനറൽ / ഒബിസി / ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസായി 750 രൂപ അടയ്‌ക്കേണ്ടതാണ്. SC/ST/EMS ഉദ്യോഗാർത്ഥികളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
അറിയിപ്പ് പരിശോധിക്കുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് - ഇവിടെ പരിശോധിക്കാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...