ന്യൂ ഡൽഹി : പൗരത്വ നിയമം ചട്ടം വിജ്ഞാപനം ചെയ്ത  കേന്ദ്ര സർക്കാർ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് മാർച്ച് 19-ാം തീയതി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. സിഎഎയ്ക്കെതിരെയുള്ള 236 ഹർജികളാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കുക. കേരളത്തിൽ നിന്നുള്ള മുസ്ലീം ലീഗ്, സിപിഎം, സിപിഐ, ഡിവൈഎഫ്ഐ, മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ മുസ്ലീം സംഘടനകളും കോടതിയിൽ പ്രത്യേകം ഹർജി സമർപ്പിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2019ലാണ് കേന്ദ്ര സിഎഎ പാർലമെന്റിൽ പാസാക്കുന്നത്. ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവടങ്ങളിൽ നിന്നും 2014 ഡിസംബർ 31ന് മുമ്പ് അഭ്യാർഥികളായി എത്തിട്ടുള്ള മുസ്ലീം ഇതര വിഭാഗത്തിലുള്ളവർക്ക് (ഹിന്ദു, സിഖ്, ജൈൻ, ബുദ്ധിസ്റ്റ്, പാർസി, ക്രിസ്ത്യൻ) പൗരത്വ നൽകുന്നതാണ് സിഎഎ നിയമം. 


ALSO READ : Electoral Bonds Case: ഇലക്ടറൽ ബോണ്ട് വിവാദത്തില്‍ ചുറ്റിക്കളിച്ച് SBI, കര്‍ശന താക്കീത് നല്‍കി സുപ്രീംകോടതി


പൗരത്വ നിയമം ചട്ടം വിജ്ഞാപനം ചെയ്തുടൻ തന്നെ മുസ്ലീം ലീഗ് കേന്ദ്ര നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ പരമോന്നത കോടതിയെ സമീപിച്ചിരുന്നു. നിയമത്തിന്റെ ആനുകൂല്യങ്ങളിൽ മുസ്ലീം വിഭാഗങ്ങൾക്ക് മാത്രം നിഷേധിക്കപ്പെടുന്നതിനെ ചോദ്യം ചെയ്താണ് ലീഗ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പൗരത്വനിമയം നടപ്പാക്കില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ട് തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ ചട്ടം വിഞ്ജാപനം ചെയ്തതാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്. 


ആർട്ടിക്കിൾ14,15 പ്രകാരം ഹനിക്കുന്നതാണ് സിഎഎ. മതത്തിന്റെ അടിസ്ഥാനത്തിൽ നിയമങ്ങൾ ഏകപക്ഷീയമായി ഒരു വിഭാഗങ്ങൾക്ക് മാത്രം അനകൂലമാകുന്നത് അന്യായമാണെന്ന് ഹർജിക്കാർ കോടതിയിൽ പറയുന്നത്. പൗരത്വം നൽകുന്നതിനെ ചോദ്യം ചെയ്യാൻ ഒരു ഹരജിക്കാർക്കും അധികാരമില്ലെന്ന് ഏറ്റവും ഒടുവിൽ നടന്ന ഹിയറിങ്ങിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.