New Delhi: പൗരത്വ ഭേദഗതി നിയമം (CAA) പ്രാബല്യത്തിൽ വന്നയുടൻതന്നെ രാജ്യത്തെ പല സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്.  ഡൽഹി, ഉത്തര്‍ പ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോലീസും സേനയും കനത്ത ജാഗ്രതയിലാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: CAA Notification: CAA വിജ്ഞാപനം ചെയ്തു, പൗരത്വ ഭേദഗതി നിയമം നിലവില്‍, ഡല്‍ഹി കനത്ത ജാഗ്രതയില്‍ 
 
CAA പ്രാബല്യത്തിലായതോടെ രാജ്യത്തുടനീളം സുരക്ഷ വർദ്ധിപ്പിച്ചു. സമൂഹമാധ്യമങ്ങൾ മാത്രമല്ല  തെരുവുകളും പോലീസ് കര്‍ശനമായി നിരീക്ഷിച്ചു വരികയാണ്‌. സിഎഎ വിജ്ഞാപനം വന്നയുടൻ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പോലീസ് കനത്ത ജാഗ്രതയിലാണ്. കൂടാതെ സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തമാക്കാനും കേന്ദ്ര സര്‍ക്കാര്‍ നിർദേശം നൽകിയിട്ടുണ്ട്. 


Also Read:  Electoral Bond Case: ഇലക്ടറൽ ബോണ്ട് കേസില്‍ എസ്ബിഐയ്ക്ക് താക്കീത്, മാർച്ച് 12നകം വിവരങ്ങള്‍ നല്‍കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി 
    
ഡൽഹിയിലെ സെൻസിറ്റീവ് ഏരിയകളിൽ സുരക്ഷ വര്‍ദ്ധിപ്പിച്ചു.  ഡൽഹി പോലീസിനൊപ്പം കേന്ദ്ര പോലീസ് സേനയും ഷഹീൻ ബാഗ് മേഖലയിൽ  പട്രോളിംഗ് നടത്തി. ഇതോടൊപ്പം സീലംപൂർ, ഓഖ്‌ല, ജാമിയ നഗർ, കിഴക്കൻ ഡൽഹി എന്നിവിടങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സംയമനം പാലിക്കണമെന്നും സോഷ്യൽ മീഡിയയിൽ ആക്ഷേപകരമോ പ്രകോപനപരമോ ആയ പോസ്റ്റുകളൊന്നും നടത്തരുത് എന്നും പോലീസ് ആളുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.


 
ഡൽഹി പോലീസിന്‍റെ സൈബർ വിഭാഗം കൂടുതല്‍ സജീവമായിരിയ്ക്കുകയാണ്. ജാഗ്രതാ നിർദേശം ലഭിച്ചതോടെ രാജ്യത്തുടനീളമുള്ള സുരക്ഷാ ഏജൻസികളും പോലീസും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരീക്ഷണം നടത്തുകയാണ്. സിഎഎ നടപ്പാക്കുന്നത് കണക്കിലെടുത്ത്, സോഷ്യൽ മീഡിയയിലൂടെ ഇന്ത്യാ വിരുദ്ധ പ്രചരണം നടത്തുന്നില്ലെന്നും തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പോസ്റ്റുകൾ ആരും പങ്കിടുന്നില്ലെന്നും ഉറപ്പാക്കാൻ സാമൂഹിക മാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.


ഉത്തര്‍ പ്രദേശില്‍ കനത്ത ജാഗ്രത


സിഎഎ നടപ്പാക്കിയതിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലേയും പോലീസിനോട് ജാഗ്രത പാലിക്കാൻ ഡിജിപി പ്രശാന്ത് കുമാർ നിർദേശം നൽകി. ഇതോടൊപ്പം എല്ലാ ജില്ലകളിലും പോലീസ് പട്രോളിംഗ് ആരംഭിക്കാനും സെൻസിറ്റീവ് ആയ പ്രദേശങ്ങളില്‍ സാമൂഹിക സൗഹാർദ്ദം നിലനിർത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം സമൂഹമാധ്യമങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്താൻ എല്ലാ ജില്ലകളിലെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്. 


സിഎഎ നടപ്പാക്കിയതിന് പിന്നാലെ അസമിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന  പോലീസിനോടും അർദ്ധസൈനിക വിഭാഗത്തോടും അതീവ ജാഗ്രത തുടരാൻ ഹിമന്ത ബിശ്വ ശർമ്മ സർക്കാർ നിർദ്ദേശം നൽകി. ഇതോടൊപ്പം ഇന്‍റർനെറ്റിൽ നിരീക്ഷണം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. പ്രകോപനപരവും ആക്ഷേപകരവുമായ പോസ്റ്റുകൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 


തികച്ചും തന്ത്രപരമായ നീക്കത്തിൽ മോദി സർക്കാർ പൊതു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പൗരത്വ ഭേദഗതി നിയമം (CAA) വിജ്ഞാപനം ചെയ്തു. ഈ നിയമം 4 വർഷം മുമ്പ് ഉണ്ടാക്കി എങ്കിലും അതിന്‍റെ ചട്ടങ്ങൾ രൂപീകരിക്കാത്തതിനാലും വിജ്ഞാപനം പുറപ്പെടുവിക്കാത്തതിനാലും രാജ്യത്ത് ഇത് വരെ ഈ നിയമം നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.


നരേന്ദ്ര മോദി സർക്കാർ പൗരത്വ ഭേദഗതി നിയമം 2019 ചട്ടങ്ങൾ നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ചതോടെ  ബിജെപിയുടെ 2019 പ്രകടനപത്രികയുടെ ഒരു പ്രധാന വാഗ്ദാനമാണ് പ്രവര്‍ത്തികമാവുന്നത്. ഇത്  പൗരത്വം തട്ടിയെടുക്കാനുള്ള നിയമമല്ലെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് പൗരത്വം നൽകുന്നതാണെന്നും സർക്കാർ വിജ്ഞാപനത്തിൽ കൃത്യമായി  വ്യക്തമാക്കിയിട്ടുണ്ട്. 


ഈ വിജ്ഞാപനത്തോടെ, ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട പീഡിപ്പിക്കപ്പെടുന്ന കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ, അതായത്  2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദുക്കൾ, സിഖുകാർ, ജൈനമതക്കാർ, ബുദ്ധമതക്കാർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ എന്നിവരുൾപ്പെടെ പീഡനത്തിനിരയായ അമുസ്ലീം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനാണ് പൗരത്വ ഭേദഗതി നിയമം ലക്ഷ്യമിടുന്നത്.  



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.