ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധിച്ച ചലച്ചിത്ര താരം സിദ്ധാര്‍ത്ഥിനെ അറസ്റ്റ് ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നടന്ന പ്രതിഷേധത്തിലാണ് നടന്‍ പങ്കെടുത്തിരുന്നത്. താരത്തിനൊപ്പം സംഗീതജ്ഞന്‍ ടി എം കൃഷ്‌ണയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 


ചെന്നൈയിലെ വള്ളുവര്‍കോട്ടത്തു വെച്ചാണ്‌ ഇവരെ അറസ്‌റ്റ്‌ ചെയത്‌ത്‌. ചെന്നൈയിലെ വള്ളുവര്‍കോട്ടയില്‍ വ്യാഴാഴ്ച നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത 600 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.


മദ്രാസ് ഐഐടി, മദ്രാസ് സര്‍വകലാശാല വിദ്യാര്‍ത്ഥികളും കേസ് ചുമത്തപ്പെട്ടവരില്‍ ഉള്‍പെടുന്നു.പൊലീസിന്റെ വിലക്ക്‌ ലംഘിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ചുവെന്ന്‌ ആരോപിച്ചാണ്‌ കേസെടുത്തിട്ടുള്ളത്‌. 


വിവിധ വിദ്യാര്‍ത്ഥി സംഘടനകളും സാംസ്‌കാരിക പ്രവര്‍ത്തകരും ആഹ്വാനം ചെയ്ത പ്രതിഷേധം ഇന്ന് നടക്കാനിരിക്കെയാണ് പൊലിസിന്റെ നടപടി.


പ്രക്ഷോഭം വ്യാപിക്കവെ ചെന്നൈയില്‍ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി ഇന്നലെ തന്നെ സിദ്ധാര്‍ഥും ടിഎം കൃഷ്ണയും ഉണ്ടായിരുന്നു. 


പ്രക്ഷോഭകര്‍ക്കിടയിലേയ്ക്ക് നേരിട്ടെത്തി ഇരുവരും സമരത്തില്‍ പങ്കു ചേരുകയായിരുന്നു. തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികളും സാംസ്‌കാരികപ്രവര്‍ത്തകും ഇന്നും പ്രക്ഷോഭത്തിലാണ്‌.


കലാ-സാഹിത്യ-സിനിമ രംഗങ്ങളിലെ നിരവധി പേരാണ് ജനവിരുദ്ധ നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുക്കുകയും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നത്.


നടനെയും സംഘത്തെയും അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച്‌ പ്രമുഖര്‍ രംഗത്തെത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിഷേധം അണയ്ക്കാന്‍ ശ്രമിക്കേണ്ടെന്ന് ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന്‍ പറഞ്ഞു. വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണെന്ന് കമല്‍ ഹസനും പ്രതികരിച്ചു.