ന്യൂഡല്‍ഹി:  പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ മരണം നാല് കവിഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മരിച്ചവരില്‍ ഒരാള്‍ ഡല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലാണ് മറ്റ് മൂന്നുപേര്‍ സാധാരണക്കാരാണ്. 


 



 


ഗുരുതരമായി പരിക്കേറ്റ മറ്റൊരു ഉന്നത ഉദ്യോഗസ്ഥന്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. ഗോകുല്‍പുരിയില്‍വെച്ചാണ് ഡിസിപി റാങ്കിലുള്ള ഇദ്ദേഹത്തിന് പരിക്കേറ്റത്.


സെക്ഷന്‍ 144 പ്രകാരം വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.


പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ എല്ലാ സ്കൂളുകള്‍ക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തിട്ടുണ്ട്. 


സ്‌കൂളുകളില്‍ ഇന്റേണല്‍ പരീക്ഷ അടക്കമുള്ളവ ഇന്ന് ഉണ്ടാവില്ല.  കൂടാതെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി ജില്ലയിലെ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി രമേഷ് പൊഖ്രിയാലിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 


 



 


എന്നാല്‍ ചൊവ്വാഴ്ച നടക്കുന്ന പരീക്ഷകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ പരീക്ഷാ കേന്ദ്രങ്ങളില്ലെന്ന്‍  സിബിഎസ്ഇ വക്താവ് അറിയിച്ചിട്ടുണ്ട്.


 



ഇതിനിടയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് സംഘര്‍ഷമുണ്ടാകുന്നത്. 


CAA വിരുദ്ധ പ്രക്ഷോഭകരും നിയമത്തെ അനുകൂലിക്കുന്നവരും തുടര്‍ച്ചയായ രണ്ടാംദിവസവും ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് എട്ട് കമ്പനി സിആര്‍പി എഫിനെ വിന്യസിച്ചിട്ടുണ്ട്. ഒരു കമ്പനി വനിതാ ദ്രുത കര്‍മ്മസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.


Also read: ഡല്‍ഹിയിലെ സംഘര്‍ഷം അമര്‍ച്ച ചെയ്യാന്‍ ദ്രുതകര്‍മ്മ സേന!