ന്യൂഡൽഹി: ഭവനനിർമ്മാണ മേഖല പുനരുദ്ധാരണത്തിന് കേന്ദ്ര സര്‍ക്കാര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

മുടങ്ങിക്കിടക്കുന്ന പാർപ്പിട പദ്ധതികൾ പൂർത്തിയാക്കാൻ സർക്കാർ 10,000 കോടി അനുവദിക്കും. കൂടാതെ, എൽഐസി, എസ്ബിഐ എന്നിവ വഴി 25,000 കോടി സമാഹരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. 4.58 ലക്ഷം പാർപ്പിട യൂണിറ്റുകൾ പൂർത്തിയാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.


സര്‍ക്കാരിന്‍റെ ഈ നീക്ക൦ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും റിയൽ എസ്റ്റേറ്റ് മേഖലയെ ഉണർത്തുമെന്നുമാണ് പ്രതീക്ഷ. സാമ്പത്തിക മേഖലയിൽ ആകമാനം പുത്തനുണർവ് ഇതുവഴി പ്രതീക്ഷിക്കാമെന്നും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.


ഇപ്പോൾ മുടങ്ങിക്കിടക്കുന്ന 1,600 ഓളം ഭവന പദ്ധതികൾക്ക് പാക്കേജ് സഹായകരമാകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. മുടങ്ങിക്കടക്കുന്ന ഭവന പദ്ധതികൾ പുനരുജ്ജീവിക്കപ്പെടുകയും ഇതുവഴി വീടുകൾ വാങ്ങാൻ സാധിക്കാത്തവർക്ക് ഗുണകരമാകുകയും ചെയ്യും. ഒപ്പം സിമന്‍റ്, ഉരുക്ക്, ഇരുമ്പ് വ്യവസായങ്ങളിൽ ഉണർവ് സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.