പൂനെ: കോറോണ മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ ഒൻപത് മദ്യ വിൽപന ശാലകൾക്കെതിരെ പൊലീസ് കേസെടുത്തു.  നഗരത്തിലെ 9 മദ്യ വിൽപന ശാലകൾക്കെതിരെ കേസെടുത്തതായി പൂനെ ക്രൈം ഡിസിപിയാണ് അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: കൊറോണ വൈറസ്‌;രാജ്യത്ത് ആശങ്കയേറുന്നു;1694പേര്‍ മരിച്ചു!


ഗ്രീൻ, ഓറഞ്ച്, റെഡ് സോൺ പ്രദേശനങ്ങളിൽ മദ്യ കടകൾ അടക്കം ഒറ്റപ്പെട്ട കടകൾ തുറക്കാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.  എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണിൽ കടകള് തുറക്കില്ല. 


നൽകിയിരിക്കുന്ന മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഓരോ പാതയിലും അവശ്യസാധനങ്ങള്‍ വില്‍ക്കുന്നതല്ലാത്ത അഞ്ച് കടകള്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ എന്നാണ്.  എന്നാല്‍ അവശ്യവസ്തുക്കള്‍ തുറക്കുന്ന കടകളുടെ എണ്ണത്തില്‍ യാതൊരു നിയന്ത്രണവുമില്ല.