Pepper Cultivation Training: സമതല പ്രദേശങ്ങളിൽ കുരുമുളക് കൃഷി; പരിശീലന പരിപാടിയുമായി `കാവേരി കാളിങ് മൂവ്മെന്റ് ``
Cauvery Calling Movement Training Programme: സമതല പ്രദേശത്ത് എങ്ങനെ കുരുമുളക് കൃഷി ചെയ്യാം എന്നതിനെ സംബന്ധിച്ച് ഏപ്രിൽ 28ന് പരിശീലനം നടക്കുന്നു. തമിഴ്നാട്ടിൽ നാല് സ്ഥലങ്ങളിലായാണ് പരിശീലനം. കോയമ്പത്തൂർ, പുതുക്കോട്ട, മയിലാടുത്തുറൈ, കടലൂർ എന്നിവടങ്ങളിലാണ് പരിശീലനം നടക്കുക.
ചെന്നൈ: സമതല പ്രദേശങ്ങളിൽ കുരുമുളക് കൃഷി ചെയ്യാൻ കഴിയുമോ എന്ന കാര്യത്തിൽ പലർക്കും സംശയമാണ്. എന്നാൽ അത് സാധ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പരിശീലനം നൽകാൻ ഒരുങ്ങുകയാണ് "കാവേരി കാളിങ് മൂവ്മെന്റ് ". ഇതിന്റെ ഭാഗമായി ഏപ്രിൽ 28ന് സമതല പ്രദേശത്ത് എങ്ങനെ കുരുമുളക് കൃഷി ചെയ്യാം എന്നതിനെ സംബന്ധിച്ച് പരിശീലനം നടക്കുന്നു. തമിഴ്നാട്ടിൽ നാല് സ്ഥലങ്ങളിലായാണ് പരിശീലനം നടക്കുന്നത്. കോയമ്പത്തൂർ, പുതുക്കോട്ട, മയിലാടുത്തുറൈ, കടലൂർ എന്നിവടങ്ങളിലാണ് പരിശീലനം നടക്കുക.
തമിഴ്നാടിന്റെ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി മെയ്യനാഥൻ ശിവയാണ് പരിശീലന പരിപാടി പുതുക്കോട്ടയിൽ ഉദ്ഘാടനം ചെയ്യുക. പരിപാടിയെ സംബന്ധിച്ച് കാവേരി കാളിങ് മൂവ്മെന്റ്- ന്റെ കോർഡിനേറ്റർ തമിഴ്മാരൻ കൂടുതൽ വിവരങ്ങൾ ഇന്ന് വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.
ALSO READ: വിവാദ പ്രസംഗം, പ്രധാനമന്ത്രി മോദിക്കും രാഹുൽ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്
തമിഴ്മാരന്റെ വാക്കുകൾ ഇങ്ങനെ
'' ഭൂരിഭാഗം ആളുകളുടേയും ധാരണയാണ് കുരുമുളക് കൃഷി മലമ്പ്രദേശങ്ങളിൽ മാത്രം കൃഷി ചെയ്യാവുന്നവ ആണെന്ന്. എന്നാൽ അത് തെറ്റായ ധാരണയാണ്. ഞങ്ങളുടെ അനുഭവപാടവത്തിലൂടെ സമതലങ്ങളിലും സാധ്യമാണെന്ന് ഞങ്ങൾ കണ്ടെത്തി. പുതുക്കോട്ടയ്, കൂഡ്ഡലൂർ,മയിലാടുത്തൂറൈ എന്നീ പ്രദേശങ്ങളിലെ കർഷകർ കാലങ്ങളായി സമതലങ്ങളിൽ കുരുമുളക് കൃഷി ചെയ്തു വരുന്നവരാണ്. ഒരു ഏക്കറിൽ ഏകദേശം 6 ലക്ഷം വരെ വരുമാനം ലഭിക്കുന്നവരുമുണ്ട്. കയറ്റുമതി വിളയായും ചില കർഷകർ ഇവയെ പ്രയോജനപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തിൽ തമിഴ്നാടിന്റെ 4 ഇടങ്ങളിൽ ആയി ഏപ്രിൽ 28ന് സമതല പ്രദേശത്ത് കുരുമുളക് കൃഷി ചെയ്യുന്നതിനെക്കുറിച്ചുള്ള പരിശീലനം നടക്കുകയാണ്. ''
അതേസമയം പരമ്പരാഗത കർഷകർക്ക് പുറമെ തമിഴ്നാട്, കേരളം, കർണാടകം എന്നിവിടങ്ങളിൽ നിന്നുള്ള കാർഷിക ശാസ്ത്രജ്ഞരും പരിശീലന പരിപാടിയിൽ പങ്കടുക്കുന്നുണ്ട്. മികച്ച കുരുമുളകിന്റെ തിരഞ്ഞെടുപ്പ്, കുരുമുളക് നടൽ, പരിപാലനം, വിളവെടുപ്പ് എന്നിവയെ കുറിച്ചും പരിപാടിയിൽ വിശദമായ ചർച്ച നടക്കും.
ആരോമാറ്റിക് ക്രോപ്സ് ബോർഡ് ഓഫ് ഇന്ത്യ യുടെ ഡെപ്യൂട്ടി ഡയറക്ടർ സിമന്താ സൈക്കിയ, പ്രിൻസിപ്പൽ സയന്റിസ്റ്, ഐസിഎആർ
ഡോ. മുഹമ്മദ് ഫൈസൽ, പാരമ്പരഗത കുരുമുളക് കർഷകരായ ഡിഡി തോമസ്, കെവി ജോർജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.
പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യം ഉള്ള കർഷകർക്ക് 9442590081, 9442590079 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്. കോയമ്പത്തൂരിലെ പരിശീലന പരിപാടി പൊള്ളാച്ചിയിൽ വച്ച് വള്ളുവൻ എന്ന കർഷകന്റെ സാനിധ്യത്തിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.