ന്യൂഡല്‍ഹി: 2019-20 അദ്ധ്യായന വര്‍ഷത്തെ സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

2020 ഫെബ്രുവരി 15 മുതലാണ്‌ ബോര്‍ഡ് പരീക്ഷകള്‍ ആരംഭിക്കുന്നത്. പത്താം ക്ലാസിന്‍റെ പ്രധാന പരീക്ഷകള്‍ ഫെബ്രുവരി 26ന് തുടങ്ങി മാര്‍ച്ച്‌ 18ന് അവസാനിക്കും.


പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച്‌ രണ്ട് മുതല്‍ ഏപ്രില്‍ രണ്ട് വരെയാണ് നടക്കുക. പരീക്ഷാ കലണ്ടര്‍ സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://cbse.nic.in/ -ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 


മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യാസമായി ഈ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ പ്രധാന വിഷയങ്ങളുടെ പരീക്ഷ ആരംഭിക്കും.


കഴിഞ്ഞ വര്‍ഷം മുതല്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിധി പ്രകാരം മെയ് മാസം ആദ്യം പരീക്ഷാ ഫലം വന്നിരുന്നു. ഈ വര്‍ഷം ഏപ്രില്‍ അവസാന വാരം ഫലം പ്രഖ്യാപിക്കുവാനാണ് സി.ബി.എസ്.സി ബോര്‍ഡ് ലക്ഷ്യമിടുന്നത്.


CBSE അടുത്തിടെ 10,12 ക്ലാസുകളുടെ പ്രാക്റ്റിക്കല്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചിരുന്നു. 2020 ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി ഏഴ് വരെയാണ് പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ നടക്കുക. 


കൂടാതെ, മാര്‍ക്ക് ഘടനയും ഇതിനൊപ്പം നല്‍കിയിരുന്നു. പന്ത്രണ്ടാം ക്ലാസ് ജയിക്കാന്‍ തീയറി പരീക്ഷകളിലും practical/internal assessment പരീക്ഷയിലും 33% മാര്‍ക്ക് വേണ്ടം. ഓരോ വിഷയത്തിനും മൊത്തത്തില്‍ 33% മാര്‍ക്ക് വേണം. 


പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് Theory, practical പരീക്ഷകള്‍ക്ക് ആകെ 33% മാര്‍ക്ക്‌ മതി.