CBSE 10th Result 2021 : CBSE പത്താം ക്ലാസ് മാർക്ക് ഷീറ്റുകൾ വളരെ വേഗത്തിൽ ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം
CBSE 12th Result 2021 ഇന്ന് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. ഫലം സിബിഎസ്ഇയുടെ (CBSE) ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in ൽ നിന്നും ലഭിക്കുന്നതാണ്.
CBSE 10th Result 2021: CBSE പത്താം ക്ലാസ് പരീക്ഷ ഫലം (CBSE 12th Result 2021) ഇന്ന് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. ഫലം സിബിഎസ്ഇയുടെ (CBSE) ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in ൽ നിന്നും ലഭിക്കുന്നതാണ്.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് CBSE +2- പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയിരുന്നു. അതിനെ തുടർന്ന് മൂല്യനിർണയത്തിന് പ്രത്യേക മാർഗനിർദേശങ്ങൾ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് CBSE തീരുമാനിക്കുകയും ചെയ്തു. 13 അംഗ പാനൽ നിശ്ചയിച്ച പ്രകാരം 100ൽ 20 മാർക്ക് ഇന്റേണൽ അസ്സെസ്മെന്റ് മാർക്കായും ബാക്കി 80 മാർക്ക് സ്കൂളിൽ വെച്ച് നടത്തിയ വിവിധ പരീക്ഷകളിലായി നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് സ്കോറിങ്.
അതായത് പത്ത് മാർക്ക് അധ്യേന വർഷത്തിലെ ഇടവേളകളിലായി നടത്തുന്ന യൂണിറ്റ് ടെസ്റ്റ് പോലെയുള്ള പരീക്ഷകളിൽ സ്കോറുകളുടെ അടിസ്ഥാനത്തിൽ. ബാക്കിയുള്ള 70 മാർക്കിൽ 30 മാർക്ക് അർധ വാർഷിക പരീക്ഷയുടെ നേടിയ സ്കോറിന്റെ അടിസ്ഥാനത്തിലാണ്. ബാക്കിയുള്ള 40ത് മാർക്ക് ബോർഡ് മുമ്പ് നടത്തിയ പരീക്ഷ നേടിയ സ്കോറിന് അനുസരിച്ചാണ്.
12 മണിക്ക് ഫലപ്രഖ്യാപനം നടത്തിയതിന് ശേഷം വിദ്യാർഥികൾക്ക് തങ്ങളുടെ ഫലങ്ങൾ ഡിജിലോക്കർ വഴും ഉമാങ് ആപ്ലിക്കേഷൻ വഴിയും ഫലം ലഭിക്കുന്നതാണ്.
സിബിഎസ്ഇ ഫലങ്ങൾ ഡിജിലോക്കർ വഴി ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?
1) www.digilocker.gov.in എന്ന സൈറ്റ് സന്ദർശിക്കുകയോ, പ്ലൈ സ്റ്റോറിൽ നിന്ന് ഡിജിലോക്കർ ആപ്പ് ഡൌൺലോഡ് ചെയ്യുകയോ ചെയ്യുക.
2) അതിൽ നിന്നും Central Board of Secondary Education (CBSE) ന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ.
3) പത്താം ക്ലാസ് പരീക്ഷയുടെ ഫലങ്ങൾ അറിയാൻ "Class 10 passing certificate or Class 10 marksheet" സെലക്ട് ചെയ്യണം.
4) സിബിഎസ്ഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പർ നൽകി ലോഗിൻ ചെയ്‌താൽ മാർക്ക് ഷീറ്റ് ലഭിക്കും.
5) ആധാർ കാർഡ് നമ്പർ ഉപയോഗിച്ചും ലോഗിൻ ചെയ്യാൻ സാധിക്കും.
6) അവിടെ നിന്നും നിങ്ങൾക്ക് നിങ്ങളുടെ മാർക്ക്ഷീറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
ഡിജിലോക്കർ ആപ്പ് വഴി മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?
1) Google PlayStore ൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡിജിലോക്കർ ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഇൻസ്റ്റാൾ ചെയ്യുക.
2) ആപ്പ് ഓപ്പൺ ചെയ്‌ത് ‘Access DigiLocker’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം.
3) അതിൽ ഫോൺ നമ്പർ നൽകി ലോഗിൻ ചെയ്‌ത് മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യണം.
ഇത് കൂടാതെ സിബിഎസ്ഇ മൈഗ്രേഷൻ സർട്ടിഫിക്കറ്റും ഡിജിലോക്കറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും
വെബ്സൈറ്റിൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയുന്നത് എങ്ങനെ?
1) സിബിഎസ്ഇ യുടെ ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in സന്ദർശിക്കുക
2) രജിസ്ട്രേഷൻ നമ്പറും, റോൾ നമ്പറും, മറ്റ് വിവരങ്ങളും നൽകി ലോഗ് ഇൻ ചെയ്യുക
3) അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പരീക്ഷ ഫലം ലഭിക്കും, അത് ഡൌൺലോഡ് ചെയ്‌ത് സൂക്ഷിക്കാം.
Umang App ലൂടെ പരീക്ഷം ഫലം അറിയുന്നത് എങ്ങനെ?
1) Google PlayStore ൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഇൻസ്റ്റാൾ ചെയ്യുക.
2) ആപ്പ് ഓപ്പൺ ചെയ്‌ത് സിബിഎസ്ഇ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം.
3) അതിൽ നിങ്ങളുടെ വിവരങ്ങൾ നൽകി ലോഗിൻ ചെയ്‌ത് മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...