CBSE Class 10th Result 2020 Live Updates : CBSE പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു, ഫലം വേഗത്തിൽ അറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം

CBSE 10th Result 2021 :  ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഏകദേശം 18 ലക്ഷത്തോളം വിദ്യാർഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 3, 2021, 12:08 PM IST
Live Blog

CBSE 10th Result 2021 : കേന്ദ്ര വിദ്യാഭാസ മന്ത്രാലയത്തിന്റെ കീഴിലുള്ള സിബിഎസ്ഇയുടെ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും. അവസാനം ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഉച്ചയ്ക്ക് ശേഷം ഫലം പ്രഖ്യാപം ഉണ്ടാകും. കഴിഞ്ഞ മാസം ജൂലൈ 30നായിരുന്നു CBSE 12-ാം ക്ലാസിന്റെ ഫലം പ്രഖ്യാപിച്ചത്.

3 August, 2021

  • 11:45 AM

    സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു

  • 11:45 AM

    ഡിജിലോക്കർ ആപ്പ് വഴി മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?

    1) Google PlayStore ൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡിജിലോക്കർ ആപ്പ്  ഡൗൺലോഡ് ചെയ്‌ത്‌ ഇൻസ്റ്റാൾ ചെയ്യുക.

    2) ആപ്പ് ഓപ്പൺ ചെയ്‌ത്‌ ‘Access DigiLocker’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം.

    3) അതിൽ ഫോൺ നമ്പർ നൽകി ലോഗിൻ ചെയ്‌ത്‌ മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യണം.

    ഇത് കൂടാതെ സിബിഎസ്ഇ മൈഗ്രേഷൻ സർട്ടിഫിക്കറ്റും ഡിജിലോക്കറിൽ നിന്ന് ഡൗൺലോഡ്  ചെയ്യാൻ സാധിക്കും

    വെബ്സൈറ്റിൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയുന്നത് എങ്ങനെ?

     1) സിബിഎസ്ഇ യുടെ ഔദ്യോഗിക വെബ്സൈറ്റായ  cbseresults.nic.in സന്ദർശിക്കുക 

    2) രജിസ്ട്രേഷൻ നമ്പറും, റോൾ നമ്പറും, മറ്റ് വിവരങ്ങളും നൽകി ലോഗ് ഇൻ ചെയ്യുക

  • 11:45 AM

    സിബിഎസ്ഇ ഫലങ്ങൾ ഡിജിലോക്കർ വഴി ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?

    1) www.digilocker.gov.in  എന്ന സൈറ്റ് സന്ദർശിക്കുകയോ, പ്ലൈ സ്റ്റോറിൽ നിന്ന് ഡിജിലോക്കർ ആപ്പ് ഡൌൺലോഡ് ചെയ്യുകയോ ചെയ്യുക.

    2) അതിൽ നിന്നും Central Board of Secondary Education (CBSE) ന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ.

    3) പത്താം ക്ലാസ് പരീക്ഷയുടെ ഫലങ്ങൾ അറിയാൻ "Class 10 passing certificate or Class 10 marksheet" സെലക്ട് ചെയ്യണം. 

    4) സിബിഎസ്ഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പർ നൽകി ലോഗിൻ ചെയ്‌താൽ മാർക്ക് ഷീറ്റ് ലഭിക്കും.

    5) ആധാർ കാർഡ് നമ്പർ ഉപയോഗിച്ചും ലോഗിൻ ചെയ്യാൻ സാധിക്കും.

    6) അവിടെ നിന്നും നിങ്ങൾക്ക് നിങ്ങളുടെ മാർക്ക്ഷീറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. 

  • 10:45 AM

    സിബിഎസ്ഇ പത്താം ഫലം ഉച്ചയ്ക്ക് 12 മണിക്ക്

  • 10:45 AM

Trending News