CBSE 12th Result: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ അടിസ്ഥാനമാക്കി, പ്രഖ്യാപനം വ്യാഴാഴ്ച
പന്ത്രണ്ടാം ക്ലാസ് ഫലം സംബന്ധിച്ച തീരുമാനവുമായി CBSE, പന്ത്രണ്ടാം ക്ലാസ് ഫലം നിശ്ചയിക്കുന്നതില്‍ 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ നിര്‍ണ്ണായകം.
New Delhi: പന്ത്രണ്ടാം ക്ലാസ് ഫലം സംബന്ധിച്ച തീരുമാനവുമായി CBSE, പന്ത്രണ്ടാം ക്ലാസ് ഫലം നിശ്ചയിക്കുന്നതില്‍ 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ നിര്‍ണ്ണായകം.
CBSE പന്ത്രണ്ടാം ക്ലാസ് ഫലം (CBSE 12 Exams Result) നിശ്ചയിക്കുന്നത് സംബന്ധിച്ച് രൂപീകരിച്ച 13 അംഗ സമിതി തങ്ങളുടെ റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കിയിരിയ്ക്കുകയാണ്. CBSE വ്യാഴാഴ്ച നിലപാട് സുപ്രീംകോടതിയെ (Supreme Court) അറിയിക്കും. സമിതിയുടെ തീരുമാനമനുസരിച്ച് 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകളുടെ വെയിറ്റേജ് അടിസ്ഥാനമാക്കിയായിരിയ്ക്കും പന്ത്രണ്ടാം ക്ലാസ് ഫലം കണക്കാക്കുക.
10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളുടെ മാര്‍ക്കിന് 30% വീതവും പന്ത്രണ്ടാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കിന് 40%വും വെയിറ്റേജ് നല്‍കും. അതായത്, 30:30:40 എന്ന അനുപാതത്തില്‍ വെയിറ്റേജ് നല്‍കും.
കോവിഡ് മൂലം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് റദ്ദാക്കിയ സാഹചര്യത്തിലാണ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിനുള്ള മാനദണ്ഡം തീരുമാനിക്കാന്‍ 13 വിദഗ്ധ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്.
Also Read: CBSE Board 12 Exam 2021: മൂല്യനിർണ്ണയത്തിന്റെ മാനദണ്ഡം തീരുമാനിക്കാൻ CBSE കമ്മിറ്റി രൂപീകരിച്ചു
CBSE 17ന് വ്യാഴാഴ്ച്ച തങ്ങളുടെ തീരുമാനം സുപ്രീംകോടതി യെ അറിയിക്കും. സുപ്രീംകോടതിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് മാനദണ്ഡങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, പതിനൊന്നാം ക്ലാസിലെ പരീക്ഷയുടെ മാര്‍ക്ക് മൂല്യനിര്‍ണയത്തിന് പരിഗണിക്കുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. പതിനൊന്നാം ക്ലാസിലെ പരീക്ഷ വിദ്യാര്‍ത്ഥികള്‍ ലാഘവത്തോടെ എഴുതിയതായിരിക്കുമെന്നാണ് ചില പ്രിന്‍സിപ്പല്‍മാരും മാനേജ്മെന്‍റുകളും സമിതിയെ അറിയിച്ചിരിയ്ക്കുന്നത്. പന്ത്രണ്ടാം ക്ലാസിലെ ആകെ അക്കാദമിക പ്രകടനം പരിശോധിച്ച് മൂല്യനിര്‍ണം നടത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഈ വാദം സുപ്രീംകോടതിയില്‍ വീണ്ടുമുയര്‍ന്നേക്കാം. ഇത്തരമൊരു സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ നിലപാട് നിര്‍ണ്ണായകമായിരിയ്ക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...