New Delhi: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളെ (CBSE Board 12th Exam) കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് വൈകിട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗം ചേരും. ഇന്ന് ചേരുന്ന യോഗത്തിൽ വിവിധ സംസ്ഥാനങ്ങളും മറ്റ് ഉദ്യോഗസ്ഥരും മുന്നോട്ട് വെച്ച എല്ലാ മാർഗങ്ങളെ കുറിച്ചും ചർച്ച ചെയ്യുമെന്ന് കേന്ദ്ര സർക്കാരിന്റെ വക്താക്കൾ അറിയിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

 കേന്ദ്ര സർക്കാർ നിർബന്ധമായും സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് (Plus Two) പരീക്ഷകൾ നടത്തണമെന്ന് പറഞ്ഞതിന് പിന്നാലെ നിരവധി സംസ്ഥാനങ്ങൾ എങ്ങനെ പരീക്ഷകൾ നടത്തണമെന്നും ചർച്ചകൾ നടത്തിയിരുന്നു. ജാർഖണ്ഡ്, പഞ്ചാബ്, ഡൽഹി പോലുള്ള സംസ്ഥാനങ്ങൾ ഇപ്പോഴും പരീക്ഷ നടത്തുന്നതിൽ പിന്നോട്ട് നിൽക്കുകയാണ്.


ALSO READ: COVID-19 near to home vaccination centers: കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാൻ കേന്ദ്ര സർക്കാരിൻറെ നിർദ്ദേശം


2021 മെയ് 23 ഞായറാഴ്ച്ച നടത്തിയ ഓൺലൈൻ മീറ്റിങ് പ്രകാരം 2 രീതിയിൽ പരീക്ഷകൾ നടത്താനുള്ള മാർഗമാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചത്. ഒന്നാമത്തെ മാർഗം സിബിഎസ്ഇ പ്ലസ് ടു ബോർഡിൻറെ 19 പ്രധാന വിഷയങ്ങളിൽ മാത്രം പരീക്ഷ നടത്തം എന്നതാണ്. രണ്ടാമത്തെ മാർഗം വ്യത്യസ്തമായ രീതിയിൽ പരീക്ഷ നടത്തണം എന്നതാണ്. ഇന്ന് കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ പരീക്ഷ എങ്ങനെ നടത്താമെന്ന് പ്രധാനമന്ത്രി  (Prime Minister) ചർച്ച ചെയ്യും.


ALSO READ: Lakshadweep Issue: ജനങ്ങളുടെ ഹിതം അറിഞ്ഞു കൊണ്ട് മാത്രമേ സര്‍ക്കാര്‍ മുന്നോട്ട് പോകൂ, ഉറപ്പുനല്‍കി ആഭ്യന്തരമന്ത്രി അമിത് ഷാ


സിബിഎസ്ഇ, ഐസിഎസ്ഇ  പന്ത്രണ്ടാം ക്ലാസ് പരീക്ഷാകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജ്ജി 2021 മെയ് 31 തിങ്കളാഴ്ച്ച സുപ്രീം കോടതി പരിഗണിച്ചിരുന്നു. എന്നാൽ പരീക്ഷകൾ കുറിച്ചുള്ള തീരുമാനം 2 ദിവസത്തിനുള്ളിൽ അറിയിക്കുമെന്ന് കേന്ദ്ര സർക്കർ അറിയിച്ചതിനെ തുടർന്ന് സുപ്രീം കോടതി ഹർജ്ജിയുടെ വാദം ജൂൺ 3 ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.


ജസ്റ്റിസ് എഎം ഖാൻവിൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവർ അടങ്ങുന്ന അവധിക്കാല ബെഞ്ചിലെ ജഡ്ജിമാരാണ് അഭിഭാഷക മമത ശർമ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചത്. ഹർജിയിൽ പരീക്ഷകൾ (CBSE Exam) റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 


ALSO READ: CBSE 12th Exam: തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ


ഇതിനിടയിൽ മൂന്ന് വർഷത്തെ മാർക്ക് കണക്കിലെടുത്ത് ഇന്‍റേണൽ മാർക്ക് നൽകി പരീക്ഷ ഒഴിവാക്കാനുള്ള ആലോചനയാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നാണ് സൂചന.  അതായത് 9,10,11 ക്ലാസുകളിലെ മാർക്ക് പരിഗണിച്ച് ഇന്റേണൽ മാർക്ക് നൽകുന്ന കാര്യമാണ് ആലോചന.  കഴിഞ്ഞ ദിവസം ഐസിഎസ്ഇ കൗൺസിൽ മൂന്നു കള്ലാസുകളിലെ ശരാശരി മാർക്ക് അറിയിക്കാൻ സ്കൂളുകൾക്ക് സർക്കുലർ അയച്ചിരുന്നു ഇതോടെയാണ് ഈ വഴിക്ക് സിബിഎസ്ഇയും നീങ്ങിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക