Thiruvananthapuram : സിബിഎസ്ഇ (CBSE 2021) പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷയും, എൻട്രൻസ് പരീക്ഷകളും (Entrance Exams) നടത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം (Central Education Ministry) തീരുമാനമെടുക്കുന്നതിന് അനുസരിച്ച് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പരീക്ഷകൾ നടത്തുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായി കേന്ദ്ര ഇന്ന് നടത്തിയ ഓരോ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ കേരളത്തിലെ വിദ്യഭ്യാസ വകുപ്പ് ഇക്കാര്യം അറിയിച്ചത്.
ALSO READ : CBSE Board 12th Exam 2021: പ്രധാന വിഷയങ്ങള്‍ക്ക് മാത്രം പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ? തീരുമാനം ഇന്ന്
കേരളത്തിൽ സി.ബി.എസ്.ഇ പരീക്ഷ നടത്തുന്ന കാര്യത്തിൽ സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. സംസ്ഥാനത്തെ എസ്എസ്എൽസി ഹയർ സെക്കൻഡറി പരീക്ഷകൾ ഏപ്രിലിൽ പൂർത്തീകരിച്ചിരുന്നു. എസ്എസ്എൽസിയുടെ പ്രാക്ടിക്കൽ റദ്ദാക്കുമെന്നും പ്ലസ് ടൂവിന്റേത് അടുത്ത മാസം സംഘടിപ്പിക്കാനാണ് സർക്കാർ തീരുമാനമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.
ALSO READ : CBSE Board Exam 2021: Entrance, പ്ലസ് ടു എക്‌സാമുകളെ കുറിച്ച് ചർച്ച ചെയ്യാനുള്ള ഉന്നത തല യോഗം നാളെ
ഉന്നതപഠനം സംബന്ധിച്ച് വിവിധ തലങ്ങളിലുണ്ടായിരുന്ന ആശങ്കകൾ പരിഹരിക്കപ്പെടണമെന്നും ദേശീയ തലത്തിൽ പൊതുപരീക്ഷകൾ നടത്താൻ തീരുമാനമെടുത്താൽ ഇതിലേക്കുള്ള സമയക്രമം മുൻകൂട്ടി പ്രഖ്യാപിച്ച് പൊതുമാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. മുഴുവൻ സ്‌കൂൾ കുട്ടികൾക്കും കോവിഡ് പ്രതിരോധ വാക്സിനേഷൻ നടത്തണമെന്ന നിർദ്ദേശവും കേന്ദ്രത്തിന് മുമ്പാകെ അവതരിപ്പിച്ചു.
അതേസമയം CBSE Board 12th Exam സംബന്ധിച്ച നിര്‍ണ്ണായക ഉന്നതതല യോഗം തീരുമാനകാതെ പിരിഞ്ഞു. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനം മെയ് 25 ന് ശേഷം ഉണ്ടാകുമെന്നാണ് സൂചന
ALSO READ : CBSE Board Exam 2021: പരീക്ഷ തീയതി മെയ് 25ന് ശേഷം പ്രഖ്യാപിക്കും
കോവിഡ് രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ന് ഉന്നതതല യോഗം ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നു ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍, സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍, വിദ്യാഭ്യാസ സെക്രട്ടറിമാര്‍, പരീക്ഷാ ബോര്‍ഡുകളുടെ ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരും പങ്കെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy