New Delhi : സിബിഎസ്ഇയുടെ 10,12 ക്ലാസുകളുടെ ആദ്യ ടേം ബോർഡ് പരീക്ഷ (CBSE Class 10, 12 term-I Exam) തിയതി ഒക്ടോബർ 18ന് പ്രഖ്യാപിക്കുമെന്ന് CBSE അറിയിച്ചു, ഒക്ടോബർ 18ന് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പരീക്ഷ തിയതിയും ടൈം ടേബിളും അപ്ലോഡ് ചെയ്യും


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിസംബർ നവംബർ മാസത്തോടെയാണ് സിബിഎസിയുടെ 10,12 ക്ലാസുകളുടെ ആദ്യം ടേം പരീക്ഷ നടക്കുക. പരീക്ഷയുടെ ആദ്യ ഭാഗം സിലബസിൽ നിന്ന് മൾട്ടിപ്പിൾ ചോയിസ് ക്വസ്റ്റിൻ  രീതിയിലാകും ചോദിക്കുന്നത്.



ALSO READ : CBSE Class 10 Result 2021 : CBSE പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു, വിജയ ശതമാനം 99.04


അതേസമയം പരീക്ഷ പൂർണമായും ഓഫ്ലൈനായിട്ടണ് സംഘടിപ്പിക്കുകയെന്ന് സിബിഎസ്ഇ അറിയിച്ചുണ്ട്. 90 മിനിറ്റാണ് പരീക്ഷയുടെ ദൈർഘ്യം.



ALSO READ : CBSE Class 10, 12 Improvement Exam Update: Improvement Exams ആഗസ്റ്റ് 25 മുതല്‍, കുട്ടികള്‍ പ്രത്യേകം ഓര്‍മ്മിക്കേണ്ട കാര്യം ഇതാണ്


"ടേം -1 പരീക്ഷകളുടെ നടത്തിപ്പിന് ശേഷം, നേടിയ മാർക്കിന്റെ രൂപത്തിലുള്ള ഫലങ്ങൾ പ്രഖ്യാപിക്കും. ആദ്യ ടേമിന് ശേഷം ഒരു വിദ്യാർത്ഥിയെയും പാസ്, കമ്പാർട്ട്മെന്റ്, അത്യാവശ്യം ആവർത്തിക്കുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുത്തുകയില്ല. ഒന്നും രണ്ടും ടേം പരീക്ഷകൾക്ക് ശേഷം അന്തിമ ഫലങ്ങൾ പ്രഖ്യാപിക്കും" CBSE പരീക്ഷ കൺട്രോളർ സന്യം ഭരദ്വാജ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.