New Delhi: CBSE Class 10, 12 Improvement Exam സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നു.
10, 12 ക്ലാസുകളിലെ സിബിഎസ്ഇ ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ (CBSE Improvement Exam) ഓഗസ്റ്റ് 25 മുതൽ നടത്തുമെന്നും സെപ്റ്റംബർ 30 ന് ഫലം പ്രഖ്യാപിക്കുമെന്നും സുപ്രീംകോടതി (Supreme Court) വ്യാഴാഴ്ച അറിയിച്ചു.
ആഗസ്റ്റ് 16 മുതല്‍ പരീക്ഷകള്‍ നടത്തി സെപ്റ്റംബർ 20ന് പരീക്ഷാ ഫലം പുറത്തുവിടാന്‍ സാധിക്കുമെന്നുമായിരുന്നു CBSE സുപ്രീം കോടതിയെ അറിയിച്ചത്. CBSEയുടെ അഭിപ്രായം വിലയിരുത്തിയ കോടതി കൂടുതല്‍ സമയം അനുവദിച്ചുകൊണ്ട് പുതിയ തീയതികള്‍ പ്രഖ്യാപിക്കുകയായിരുന്നു.
അറിയിപ്പ് അനുസരിച്ച് പരീക്ഷകള്‍ ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 15 വരെയാണ് നടക്കുക. പരീക്ഷഫലം സെപ്റ്റംബർ 30 ന് പുറത്തുവരും.
പരീക്ഷ രജിസ്ട്രേഷന് ഓൺലൈൻ സംവിധാനമാണ് ഒരുക്കുന്നത്. രജിസ്ട്രേഷനായി CBSE portal ആഗസ്റ്റ് 10 മുതല്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒപ്പം തന്നെ പരീക്ഷ തീയതികള്‍ സംബന്ധിച്ച സർക്കുലർ പുറത്തിറക്കും. അറിയിപ്പ് അനുസരിച്ച് ആഗസ്റ്റ് 25 മുതലാണ് പരീക്ഷകള്‍ ആരംഭിക്കുക.
അതേസമയം, Improvement exam എഴുതാന്‍ ഉദ്ദേശിക്കുന്ന കുട്ടികള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം മറ്റൊന്നാണ്. Improvement exam എഴുതുന്നതോടെ 30:30:40 ഫോര്‍മുല അനുസരിച്ച് മുന്‍പ് പുറത്തുവന്ന റിസള്‍ട്ട് അസാധുവായി മാറും. Improvement exam-ന് ലഭിക്കുന്ന മാര്‍ക്കുകള്‍ മാത്രമായിരിയ്ക്കും Final Result ആയി പിന്നീട് പരിഗണിയ്ക്കുക എന്ന കാര്യം കുട്ടികള്‍ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് CBSE 12, 10 ക്ലാസുകളിലെ പരീക്ഷാഫലം പുറത്തുവിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...