New Delhi : സിബിഎസ്ഇ പത്താം ക്ലാസ് ഫലങ്ങൾ (CBSE Class 10 Board Exam Results) ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച തന്നെ ഫലങ്ങൾ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, എന്നാണ് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് എന്നതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല. മുമ്പ് തന്നെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ ജൂലൈ പകുതിയോടെ ഫലങ്ങൾ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പിന്നീട്  സി.ബി.എസ്.ഇ (CBSE) പരീക്ഷ കൺട്രോളർ സന്യാം ഭരദ്വാജ് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലങ്ങൾ ജൂലൈ 20 നും 25 നും ഇടയ്ക്ക് പ്രഖ്യാപിക്കുമെന്നും. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലങ്ങൾ ജൂലൈ അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. പിന്നീട് സിബിഎസ്ഇ ഉദ്യോഗസ്ഥൻ രമ ശർമ്മ ഫലങ്ങൾ വൈകുമെന്ന് എൻഡിടിവിയോട് പറഞ്ഞിരുന്നു.


ALSO READ: CBSE Class Plus Two Results : സിബിഎസ്ഇ ക്ലാസ് പ്ലസ് ടു മൂല്യനിർണയത്തിന്റെ മാനദണ്ഡത്തിനെതിരെയുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും


എല്ലാ വർഷത്തെയും പോലെ തന്നെ ഈ വർഷവും സി.ബി.എസ്.ഇ പരീക്ഷ ഫലങ്ങൾ (Results) സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെയാണ് പ്രസിദ്ധീകരിക്കുന്നത്. results.nic.in, cbseresults.nic.in , cbse.nic.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും. ഈ സൈറ്റുകളിൽ കയറി നിങ്ങളുടെ വിവരങ്ങൾ നൽകിയാൽ ഫലങ്ങൾ ലഭിക്കും.


ALSO READ: CBSE 12th Result: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ അടിസ്ഥാനമാക്കി, പ്രഖ്യാപനം വ്യാഴാഴ്ച


ഇതുകൂടാതെ റിസൾട്ട് അറിയാൻ മറ്റ് മാര്ഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്. അതിൽ പ്രധാനം സി.ബി.എസ്.ഇ യുടെ ഡിജിലോക്കറാണ്. അതുകൂടാതെ ഉമംഗ് ആപ്പ് (UMANG app) വഴിയും ഫലങ്ങൾ അറിയാൻ സാധിക്കും. അതിനോടൊപ്പം തന്നെ എസ്എംഎസ് വഴിയും ഈ വർഷത്തെ സി.ബി.എസ്.ഇ പരീക്ഷ ഫലങ്ങൾ അറിയാൻ സാധിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക