CBSE Class 10 Result 2022 : സിബിഎസ്ഇ പത്താം ക്ലാസ് ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് ശേഷം സിബിഎസ്ഇയുടെ തന്നെ  ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in, cbresults.nic.in-ൽ ഫലങ്ങൾ ലഭ്യമാകും . ഏപ്രിൽ 26 മുതൽ ജൂൺ 15 വരെയാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ നടന്നത്. പത്തിലും പ്ലസ്ടുവിലുമായി ഏകദേശം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 21 പേരും പത്താം ക്ളാസ് പരീക്ഷ എഴുതിയവരാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

33% ആണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ വേണ്ട ഏറ്റവും കുറഞ്ഞ വിജയശതമാനം.  ഇൻറേണൽ എക്സ്റ്റേണൽ വാലുവേഷൻ മാർക്കുകൾ കൂടി പരിഗണിച്ചാണിത്.വിദ്യാർത്ഥികൾ 5 വിഷയങ്ങളിൽ കുറഞ്ഞത് 33% സ്കോർ ചെയ്യണം. 


ALSO READ: Kerala DHSE VHSE Plus Two Results 2022: പ്ലസ് ടു ഫലം വെറും മൂന്ന് ക്ലിക്കിൽ അറിയാം, ചെയ്യേണ്ടത് ഇത്ര മാത്രം


ഫലങ്ങൾ പരിശോധിക്കേണ്ട വെബ്സൈറ്റുകൾ


നിലവിൽ മൂന്ന് വെബ്സൈറ്റുകൾ വഴി സിബിഎസ്ഇ ഫലങ്ങൾ പരിശോധിക്കാനാകും. അവ ചുവടെ


cbse.gov.in


results.gov.in


cbseresults.nic.in


ഫലം പരിശോധിക്കേണ്ട വിധം


- cbse.gov.in, cbresults.nic.in സന്ദർശിക്കുക
- ഹോംപേജിൽ, CBSE 10 ക്ലാസ് റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക 
- രജിസ്ട്രേഷൻ നമ്പർ/ റോൾ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ നൽകുക -- 
- ഫലം 2022 സ്ക്രീനിൽ കാണാം
- പത്താം സ്കോർകാർഡ് ഡൗൺലോഡ് ചെയ്യുക, കൂടുതൽ റഫറൻസിനായി ഒരു പ്രിന്റൗട്ട് എടുക്കുക


ALSO READ: CBSE 10th Class Results : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഉടൻ എത്തിയേക്കും; പരിശോധിക്കേണ്ടത് എങ്ങനെ?


എല്ലാ അപേക്ഷകളും പരീക്ഷ സംഘം പോർട്ടലിൽ


പരീക്ഷയും അതിൻറെ ഫലവുമായി ബന്ധപ്പെട്ട എല്ലാത്തരം അപേക്ഷകളും പ്രൊസസുകളും പരീക്ഷ സംഘം പോർട്ടലിലൂടെയാണ് ചെയ്യേണ്ടത്. cbse.gov.in, parikshasangam.cbse.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഈ പോർട്ടൽ ലഭ്യമാണ്. സ്കൂൾ റീജിയണൽ ഓഫീസുകളും ബോർഡിന്റെ ആസ്ഥാനവും നടത്തുന്ന വിവിധ പ്രൊസസുകൾ സമന്വയിപ്പിക്കുക എന്നതാണ് ഈ പോർട്ടലിന്റെ ലക്‌ഷ്യം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ