സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു
ഔദ്യോഗിക വെബ്സൈറ്റില്‍ കയറി അഡ്മിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ നല്കിയാല് ഫലം അറിയാന്‍ കഴിയും
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in ല്‍ ഫലം ലഭ്യമാണ്.
സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റില്‍ കയറി അഡ്മിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ നല്കിയാല് ഫലം അറിയാന്‍ കഴിയും. ഫലം ലഭ്യമാകുന്ന മറ്റ് സൈറ്റുകള്‍ ഇവയാണ്, cbse.examresults.net, results.nic.in/index, cbseresults.nic.in, results.gov.in.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തികശാസ്ത്രം ചോദ്യപേപ്പര്‍ ചോര്‍ന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ കേസിൽ ഹിമാചൽപ്രദേശ്, ജാർഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിൽ നിന്ന് അധ്യാപകൻ അടക്കം ചില പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.