ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കും. സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in ല്‍ ഫലം ലഭ്യമാകും. ഉച്ചയ്ക്ക് 12.30ന് ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തികശാസ്ത്രം ചോദ്യപേപ്പര്‍ ചോര്‍ന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ ​കേ​സി​ൽ ഹി​മാ​ച​ൽ​പ്ര​ദേ​ശ്, ജാ​ർ​ഖ​ണ്ഡ്, ബി​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് അ​ധ്യാ​പ​ക​ൻ അ​ട​ക്കം ചി​ല പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. 


ഫലം അറിയാന്‍ സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റില്‍ കയറി അഡ്മിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ നല്‍കിയാല്‍ ഫലം അറിയാന്‍ കഴിയും. ഫലം ലഭ്യമാകുന്ന മറ്റ് സൈറ്റുകള്‍ ഇവയാണ്,  cbse.examresults.net results.nic.in/index cbseresults.nic.in, results.gov.in.