ന്യൂഡല്‍ഹി: ഇത്തവണ മുതല്‍ സിബിഎസ്‌ഇ പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ പൈതണ്‍, സിപ്ലസ്പ്ലസ് എന്നീ പ്രോഗ്രാമിങ് ലാംഗ്വേജുകള്‍ കൂടി ഉള്‍പ്പെടുത്താനൊരുങ്ങുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിദ്യാര്‍ഥികള്‍ക്ക് ഇവയില്‍ താത്പര്യമുള്ള ഏതെങ്കിലും ഒരു വിഭാഗത്തിനുമാത്രം ഉത്തരമെഴുതിയാല്‍ മതിയെന്ന് സി.ബി.എസ്.ഇ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് ഇത്തവണത്തെ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. 


മാര്‍ച്ച് 28നാണ് കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷ. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് എല്ലാ പരീക്ഷകളും. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.cbse.nic.in.