ന്യൂ ഡൽഹി : ഊട്ടിയിലുണ്ടായ ഹെലികോപ്റ്റർ ദുരന്തത്തിൽ സംയുക്ത സേന മേധാവിയുടെ (Chief of Defence Staff) അപ്രതീക്ഷിത വിടവാങ്ങലിൽ വിറങ്ങലിച്ച് നിൽക്കുന്ന കേന്ദ്ര സർക്കാരിന് ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്നത് ബിപിൻ റാവത്തിന്റെ (Bipin Rawat) പിൻഗാമി ആരാകുമെന്നാണ്. കേന്ദ്ര സർക്കാരിന്റെ വിവിധ വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് നരേന്ദ്ര മോദി സർക്കാർ അടുത്ത 7 തൊട്ട് പത്ത് ദിവസങ്ങൾക്കുള്ളിൽ പുതിയ സംയുക്ത സേന മേധാവിയെ നിയമിക്കുമെന്നാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സീനിയോരിറ്റി പ്രമാണിച്ചാണെങ്കിൽ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരാവാനെയ്ക്കാണ് ഏറ്റവും സാധ്യതയുള്ളത്. ആർമി ഉപമേധാവി ലഫ്റ്റനെന്റ് ജനറൽ സിപി മോഹന്റി നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനെന്റ് ജനറൽ വൈ കെ ജോഷി എന്നിവരാണ് നരവാനെയ്ക്ക് ശേഷം സീനിയോരിറ്റി പ്രമാണിച്ചുള്ള മുഗണന പട്ടികയിൽ വരിക.


ALSO READ : Viral Video: നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കും, CDS ബിപിന്‍ റാവത്ത് സൈനികരെ അഭിസംബോധന ചെയ്യുന്ന വീഡിയോ വൈറല്‍


ആദ്യ സിഡിഎസ് മുൻ കരസേന മേധാവിയായതിനാൽ ഇന്ത്യയുടെ മറ്റ് രണ്ട് സേന വിഭാഗങ്ങളായ വ്യോമസേനയിൽ നിന്നും നാവികസേനയിൽ നിന്നുമാകാം അടുത്ത സംയുക്ത സേന മേധാവി ഉണ്ടാകുക എന്നും ചില നിഗമനങ്ങളുണ്ട്. എന്നാൽ ഈ രണ്ട് സേനയുടെ തലവന്മാർക്ക് വേണ്ടത്ര സീനിയോരിറ്റി ഇല്ലാത്ത സാഹചര്യത്തിൽ കേന്ദ്രം ഒരുപക്ഷെ കാലാവധി അവസാനിക്കാനുള്ള നരവാനെ തന്നെയാകും അടുത്ത സിഡിഎസായി നിയമിക്കുക എന്നും വിലയിരുത്തലുകളുണ്ട്.


ALSO READ : CDS Bipin Rawat: ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന് എന്ത് സംഭവിച്ചു? സഭയില്‍ വ്യക്തമാക്കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


ഡിസിഎസ് പോസ്റ്റിലേക്കുള്ള തിരഞ്ഞെടുക്കപ്പെടാനുള്ള മാനദണ്ഡങ്ങൾ


ജനറൽ റാങ്കിലുള്ള ഏത് കമാൻഡിങ് ഓഫീസറെയും ഈ പദവിയിലേക്ക് തിരിഞ്ഞെടുക്കപ്പെടാം.


65 വയസാണ് ഏറ്റവും ഉയർന്ന പ്രായപരിധി


ഷെകാത്കർ കമ്മിറ്റിയുടെ ശുപാർശ പ്രകാരം മൂന്ന് സേനയുടെ തലവന്മാരിൽ ഒരാളെ നിയമിക്കണമെന്നാണ്. 


കേന്ദ്ര സുരക്ഷ വിഭാഗത്തിന്റെ അനുമാനങ്ങൾ പ്രകാരം രാജ്യത്തെ ആദ്യത്തെ രണ്ട് ഡിസിഎസുകൾ കരസേന വിഭാഗത്തിൽ നിന്നാകണമെന്നാണ്


കാരണം സുരക്ഷമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രാജ്യം നേരിടുന്നത് അതിർത്തികളിൽ നിന്നാണ് ഈ മേഖലയിലെ കൈകാര്യം ചെയ്യുന്നത് ഇന്ത്യൻ ആർമിയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.