ന്യൂഡൽഹി: സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങൾക്ക് ഒരു കോടി 92 ലക്ഷം വാക്സിൻ (Vaccine) ഡോസുകൾ സൗജന്യമായി നൽകുമെന്ന് കേന്ദ്ര സർക്കാർ (Central Government). കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത 15 ദിവസത്തിനുള്ളിൽ വാക്സിൻ ഡോസുകൾ ലഭ്യമാക്കുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ വാക്സിൻ ക്ഷാമം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് കൂടുതൽ വാക്സിൻ കൈമാറുമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം, കേരളം നേരിടുന്ന വാക്സിൻ പ്രതിസന്ധിയിൽ ഹൈക്കോടതി (High Court) ഇടപെട്ടു. കേരളത്തിന് ആവശ്യമായ കൊവിഡ് വാക്സിൻ എപ്പോൾ നൽകുമെന്ന് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആരാഞ്ഞു. നിലവിലുള്ള രീതി തുടരുകയാണെങ്കിൽ രണ്ട് വർഷം വേണ്ടി വരും വാക്സിനേഷൻ പൂർത്തിയാക്കാനെന്നും കോടതി പരിഹസിച്ചു.


ALSO READ: ഉത്തർപ്രദേശിൽ 73 കൊവിഡ് രോ​ഗികൾക്ക് ബ്ലാക്ക് ഫം​ഗസ് റിപ്പോർട്ട് ചെയ്തു; മൂന്ന് മരണം


അതേസമയം, റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത സ്പുട്നിക് (Sputnik Vaccine) വാക്സിൻ വിതരണം ചെയ്യുന്നതിനുള്ള വില 995.40 ആയി നിശ്ചയിച്ചു. ഡോ. റെഡ്ഡീസ് ലാബ് ആണ് ഇന്ത്യയിൽ വാക്സിൻ എത്തിക്കുന്നത്. ജിഎസ്ടി അടക്കമുള്ളവ ഉൾപ്പെടുത്തിയാണ് നിലവിൽ വില നിശ്ചയിച്ചിരിക്കുന്നത്. ഉടൻ തന്നെ വാക്സിൻ ഇന്ത്യയിൽ നിർമാണം ആരംഭിക്കും. ഇതോടെ വില കുറയുമെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് സ്പുട്നിക് വാക്സിന്റെ ഉപയോ​ഗത്തിന് കേന്ദ്രം അനുമതി നൽകിയത്. തുടർന്ന് മെയ് ഒന്നിന് സ്പുട്നിക്കിന്റെ ആദ്യ ബാച്ച് ഇന്ത്യയിൽ എത്തിച്ചു. വിതരണത്തിന് ഡ്ര​ഗ്സ് അതോറിറ്റി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. കൂടുതൽ സ്പുട്നിക് വാക്സിൻ റഷ്യയിൽ നിന്ന് എത്തിക്കുമെന്ന് ഡോ. റെഡ്ഡീസ് ലാബ് അറിയിച്ചു. ഇന്ത്യയിൽ നിലവിൽ കൊവിഷീൽഡ്, കൊവാക്സിൻ എന്നീ രണ്ട് വാക്സിനുകളാണ് ഉപയോ​ഗിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക