ന്യൂഡൽഹി: കോറോണ വൈറസ് രാജ്യമെമ്പാടും പടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോറോണ രോഗബാധയുടെ ടെസ്റ്റും ചികിത്സയും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തി.  ഈ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർക്ക്   കോറോണ ടെസ്റ്റ് സൗജന്യമായി ചെയ്യാം.  ശേഷം ടെസ്റ്റിൽ രോഗബാധ ഉണ്ടെങ്കിൽ ചികിത്സയും സൗജന്യമായി ലഭിക്കും. 


Also read: മണിപ്പൂരിൽ ആദ്യ കോറോണ കേസ് റിപ്പോർട്ട് ചെയ്തു


ചികിത്സയും പരിശോധനയും സൗജന്യമായി ലഭിക്കുന്നത് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ആശുപത്രികളിൽ ആയിരിക്കും.  കൂടാതെ പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിൽ ചികിത്സ സൗജന്യമാണ്.  


ഈ പദ്ധതി അനുസരിച്ച് വർഷത്തിൽ ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ ചികിത്സയാണ് സൗജന്യമായി ലഭിക്കുന്നത്.