മണിപ്പൂരിൽ ആദ്യ കോറോണ കേസ് റിപ്പോർട്ട് ചെയ്തു

വിദ്യാർത്ഥിനിയുടെ  ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.  

Last Updated : Mar 24, 2020, 03:15 PM IST
മണിപ്പൂരിൽ ആദ്യ കോറോണ കേസ് റിപ്പോർട്ട് ചെയ്തു

ഇംഫാൽ: മണിപ്പൂരിൽ ആദ്യ കോറോണ (Covid 19) കേസ് സ്ഥിരീകരിച്ചു.  യുകെയിൽ നിന്ന് തിരിച്ചെത്തിയ മണിപ്പൂർ സ്വദേശിനിയായ  വിദ്യാർത്ഥിനിക്കാണ്  കോറോണ  സ്ഥിരീകരിച്ചിരിക്കുന്നത്. 

വിദ്യാർത്ഥിനിയുടെ  ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെ ഇംഫാലിലെ ജവഹർലാൽ നെഹറു ഇനസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Also read: ചൈന വീണ്ടും ആശങ്കയിൽ; ഒറ്റ ദിവസം സ്ഥിരീകരിച്ചത് 75 കേസുകൾ!

ഇവർ ബ്രിട്ടനിൽ നിന്നും എത്തിയതാണ്. ഇതുവരെ ഇന്ത്യയിൽ 499 കോറോണ കേസുകളാണ് റിപ്പോർട്ട് ചെയ് തിരുന്നത് ഇതുംകൂടി ആയപ്പോൾ ഇപ്പോൾ അഞ്ഞൂറ് കേസുകളായി. 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോറോണ ബാധിതർ ഉള്ളത് മഹാരാഷ്ട്രയിലാണ് അതുകഴിഞ്ഞാൽ കേരളമാണ്.  കോറോണ വൈറസിനെ തുരത്താൻ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും lock down ആണ്.  

Trending News